Quantcast

ഫലസ്തീന്‍ പ്രശ്നം പ്രധാന പരിഗണനാ വിഷയമായി തുടരുമെന്ന് സൗദി

യമൻ, സിറിയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നും സല്‍മാന്‍ രാജാവ് ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    19 Nov 2018 8:59 PM GMT

ഫലസ്തീന്‍ പ്രശ്നം  പ്രധാന പരിഗണനാ വിഷയമായി തുടരുമെന്ന് സൗദി
X

ഫലസ്തീൻ പ്രശ്‌നം സൗദിയുടെ ഒന്നാമത്തെ പരിഗണനാ വിഷയമായി തുടരുമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്. യമൻ, സിറിയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നും സല്‍മാന്‍ രാജാവ് ആവശ്യപ്പെട്ടു. സൗദിയുടെ സ്വദേശ, വിദേശ നയങ്ങൾ പ്രഖ്യാപിച്ച് ശൂറയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശൂറയുടെ വരും വർഷത്തെ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രഖ്യാപനമാണ് സൽമാൻ രാജാവ് നിർവഹിച്ചത്. പൗരന്മാരുടെ ജീവിത നിലവാരം ഉയർത്താൻ ആവശ്യമായ നടപടികൾ തുടുരും. ചെലവ് സന്തുലിതമാക്കിയും വരുമാനം വർധിപ്പിച്ചും രാജ്യത്തിൻറെ പുരോഗതി ഉറപ്പുവരുത്തും. ഫലസ്തീൻ പ്രശ്‌നം സൗദിയുടെ ഒന്നാമത്തെ പരിഗണയിലുള്ള വിഷയമായി തുടരുമെന്നും രാജാവ് പറഞ്ഞു.

തീവ്രവാദത്തെ ചെറുക്കുന്നതിൽ സൗദി നടത്തുന്ന ശ്രമം തുടരും. സഹോദര, സൗഹൃദ രാജ്യങ്ങളുമായുള്ള ഊഷ്‌മള ബന്ധം നിലനിർത്തും. ഒപെക്, ജി 20 പോലുള്ള സാമ്പത്തിക കൂട്ടായ്‌മയിൽ സൗദിക്കുള്ള നേതൃപരമായ സ്ഥാനം നിലനിർത്തും. വിദേശ നിക്ഷേപം രാജ്യത്തേക്ക് ആകർഷിക്കാൻ ആവശ്യമായ സാഹചര്യം ഒരുക്കുമെന്നും രാജാവ് പറഞ്ഞു.

TAGS :

Next Story