Quantcast

വമ്പന്‍ നിക്ഷേപ പദ്ധതിയുമായി എണ്ണ ഭീമന്‍ സൗദി അരാംകോ

എണ്ണേതര മേഖലയില്‍ കൂടി പിടിമുറിക്കി കരുത്താര്‍ജിക്കാനാണ് അരാംകോടെയുടെ ശ്രമം

MediaOne Logo

Web Desk

  • Published:

    28 Nov 2018 2:18 AM IST

വമ്പന്‍ നിക്ഷേപ പദ്ധതിയുമായി എണ്ണ ഭീമന്‍ സൗദി അരാംകോ
X

പത്തു വർഷത്തിനകം അമ്പതിനായിരം കോടി ഡോളറിന്റെ നിക്ഷേപങ്ങള്‍ നടത്തുമെന്ന് എണ്ണ ഭീമനായ സൗദി അരാംകോ. എണ്ണക്ക് പുറമെ പ്രകൃതി വാതക, രാസപരാര്‍ഥ മേഖലയിലും നിക്ഷേപമുണ്ടാകും. പെട്രോ കെമിക്കല്‍ ഭീമനായ സാബികിന്റെ ഓഹരി വാങ്ങാനുള്ള ശ്രമത്തിലാണ് അരാംകോ.

എണ്ണ, പ്രകൃതി വാതക, കെമിക്കൽ മേഖലകളിൽ 50,000 കോടി ഡോളറിന്റെ നിക്ഷേപങ്ങൾ സൗദി അരാംകോ നടത്തുമെന്ന് കമ്പനി സി.ഇ.ഒ എൻജിനീയർ അമീൻ അൽനാസിർ ആണ് അറിയിച്ചത്. പ്രകൃതി വാതക മേഖലയിൽ 16,000 കോടി ഡോളര്‍ നിക്ഷേപമുണ്ടാകും. കെമിക്കൽ പദ്ധതികളിൽ പതിനായിരം കോടി ഡോളറും, അവശേഷിക്കുന്ന തുക എണ്ണ വ്യവസായ മേഖലയിലും ഇറക്കും.

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പെട്രോകെമിക്കൽ കമ്പനി സൗദി അറേബ്യൻ ബേസിക് ഇൻഡസ്ട്രീസ് കോർപറേഷൻ അഥവാ സാബിക് ആണ്. ഇവരുടെ ഓഹരികൾ വാങ്ങുന്നതിന് സൗദി അറാംകൊ മുൻഗണന നൽകുന്നുണ്ട്. ഏഴായിരം കോടിയോളം റിയാൽ ഇതിനായി ചെലവഴിക്കും. ലോകത്ത് 50 ലേറെ രാജ്യങ്ങളിൽ സാബികിന് സാന്നിധ്യമുണ്ട്. എണ്ണേതര മേഖലയില്‍ കൂടി പിടിമുറിക്കി കരുത്താര്‍ജിക്കാനാണ് അരാംകോടെയുടെ ശ്രമം.

TAGS :

Next Story