ട്രാഫിക് നിയമം ലംഘിച്ചതിന് സൗദിയില്‍ നിരവധി പേര്‍ക്ക് പിഴ ശിക്ഷ

ട്രാഫിക് നിയമം ലംഘിച്ചതിന് സൗദിയില്‍ നിരവധി പേര്‍ക്ക് പിഴ ശിക്ഷ. നഗരത്തിന് പുറത്തെ ഹൈവേകളില്‍ ക്യാമറ സ്ഥാപിച്ച് രണ്ടാഴ്ചക്കിടെയാണ് നൂറു കണക്കിന് പേര്‍ കുടുങ്ങിയത്.
സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, കൈകൊണ്ട് മൊബൈല്‍ ഉപയോഗിച്ച് വാഹനമോടിക്കല്‍, ഭക്ഷണം കഴിച്ച് വാഹനമോടിക്കല്‍ എന്നിവ ക്യാമറകള്‍ പിടിച്ചെടുക്കാറുണ്ട്. നഗരങ്ങളില്‍ തുടങ്ങിയ സംവിധാനമാണ് നവമ്പര്‍ 18 മുതല്‍ എല്ലാ ഹൈവേകളിലും പ്രാബല്യത്തിലായത്. റിയാദ്, മക്ക, മദീന എന്നീ പ്രവിശ്യകളിലെ എല്ലാ ഹൈവേകളിലും ക്യാമറയുണ്ട്. സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ചാല്‍ 150 മുതല്‍ 500 റിയാല്‍വരെയാണ്. നേരിട്ട് കണ്ടാല്‍ പിഴയേറും. മൊബൈല്‍ ഫോണ്‍ കൈയിലെടുത്ത് സംസാരിച്ചാല്‍ 100 മുതല്‍ 900 റിയാല്‍ വരെയാണ് പിഴ. ഇതിന് പിന്നാലെയാണ് നിരവധി പേര്‍ക്ക് പിഴ വീണത്. റിയാദില്‍ മാത്രം അഞ്ഞൂറിലേറെ പേര്‍ക്ക് പിഴ ലഭിച്ചു. പിഴ ലഭിച്ചു തുടങ്ങിയതിന് ശേഷമാണ് പ്രധാന നഗരത്തിന് പുറത്തെ ഹൈവേകളിലും ക്യാമറ സ്ഥാപിച്ച വിവരം അറിയുന്നത്.
Adjust Story Font
16

