അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വീണ്ടും ഇടിയുന്നു; പ്രതിദിനം 10 ലക്ഷം ബാരല്‍ കുറക്കും
എണ്ണ വിലയിടിവ് പിടിച്ചുനിര്‍ത്താന്‍ നടപടികളുമായി ഒപെക്

എണ്ണ വിതരണത്തില്‍ പത്ത് ലക്ഷം ബാരല്‍ പ്രതിദിനം കുറച്ചാല്‍ മതിയെന്ന സൗദിയുടെ നിലപാടിന് പിന്നാലെ എണ്ണവില ഇടിഞ്ഞു. പതിനാല് ലക്ഷം ബാരല്‍ വരെ വെട്ടിക്കുറക്കുമെന്നായിരുന്നു പ്രതീക്ഷ. ഇന്ന് നടന്ന പ്രാഥമിക ഒപെക് യോഗത്തിലാണ് ധാരണ. നാളെ നടക്കുന്ന യോഗത്തില്‍ റഷ്യന്‍ നിലപാട് നിര്‍ണായകമാണ്.
ഒക്ടോബറില്‍ ബാരലിന് 83 ഡോളര്‍ വരെയെത്തിയരുന്നു ആഗോള വിപണിയില്‍ എണ്ണ വില. ഇപ്പോഴിത് അമ്പത് ഡോളറിലാണ്. ഈ പശ്ചാത്തലത്തിലാണ് ഒപെക് യോഗം തുടങ്ങിയത്. 14 ലക്ഷം ബാരല്‍ വെട്ടിക്കുറച്ചാല്‍ വിലയേറുമെന്നായരുന്നു പ്രതീക്ഷ. എന്നാല്‍ പത്ത് ലക്ഷം ബാരല്‍ മതിയെന്ന സൗദി ഊര്‍ജ മന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ എണ്ണ വില നാല് ശത്മാനം ഇടിഞ്ഞു.
യോഗത്തില്‍ റഷ്യന്‍ നിലപാട് നിര്‍ണായകമാണ്. ഇവരും വിതരണം കൂട്ടാന്‍ തീരുമാനിച്ചാന്‍ വിലയിടിയും. ഒപെകില്‍ നിന്ന് പിന്‍വാങ്ങുന്ന ഖത്തറിന്റെ നിലപാടും യോഗത്തിലുണ്ടാകും. ഉത്പാദന നിയന്ത്രണ യോഗത്തില്‍ ഖത്തറുണ്ടാകില്ല.
ഇറാനും യോഗത്തിലുണ്ട്. ഇവരുടെ നിലപാടും നിര്‍ണായകമാണ്. നിയന്ത്രണം കടുപ്പിച്ചില്ലെങ്കില്‍ എണ്ണ വിപണിയില്‍ അത് പ്രതിഫലിക്കും.
Adjust Story Font
16

