ജി.സി.സി ഉച്ചകോടിക്ക് നാളെ റിയാദില്‍ തുടക്കം; ഇറാന്‍ മുഖ്യ ചര്‍ച്ചയായേക്കും

സൗദി തലസ്ഥാനത്ത് നാളെ ആരംഭിക്കുന്ന ജി.സി.സി ഉച്ചകോടിയില്‍ ഇറാന്‍ മുഖ്യ ചര്‍ച്ചാവിഷയമാകും. ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടിയിലെ പ്രതിരോധ, സുരക്ഷ സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും റിയാദ് ഉച്ചകോടി ചര്‍ച്ച ചെയ്യും. ചര്‍ച്ച തുടങ്ങാനിരിക്കെ ഖത്തര്‍ വിഷയത്തില്‍ എന്തെങ്കിലും തീരുമാനമുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ലോക രാജ്യങ്ങള്‍.
ഇറാന്‍ മുഖ്യ ചര്‍ച്ചാവിഷയമാകുമെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലതീഫ് അസ്സയ്യാനിയാണ് വ്യക്തമാക്കിയത്. ജി.സി.സി അംഗരാജ്യങ്ങള്‍ക്ക് ഇറാന്‍ സൃഷ്ടിക്കുന്ന ഭീഷണി, യമന്‍, സിറിയ, ഇറാഖ്, ലബനാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഇറാന്‍െറ ഇടപെടല്‍ എന്നിവ ഇതില്‍ പ്രധാനപ്പെട്ടതാണ്. ഈ സാഹചര്യത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടിയിലെ പ്രതിരോധ, സുരക്ഷ സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും റിയാദ് ഉച്ചകോടി ചര്‍ച്ച ചെയ്യും.
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഉച്ചകോടിയിലെ അധ്യക്ഷന്‍. ജി.സി.സി രാജ്യങ്ങള്‍ക്കിടയിലെ കസ്റ്റംസ്, വാണിജ്യ സഹകരണം, ഊര്‍ജ്ജ മേഖലയിലെ പുതിയ നയങ്ങള്‍ എന്നിവയും ഉച്ചകോടിയുടെ പരിഗണനക്ക് വരും. ജി.സി.സി രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് ആറ് രാജ്യങ്ങളിലും സ്വതന്ത്രമായി സഞ്ചരിക്കാനും ജോലി ചെയ്യാനും മുതലിറക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കുന്നതും ഉച്ചകോടിയുടെ ചര്‍ച്ചാവിഷയമായിരിക്കും. മേഖലിയില്‍ മാറി വരുന്ന രാഷ്ട്രീയ സാഹചര്യം, ജി.സി.സി രാഷ്ട്രങ്ങളെ ബാധിക്കുന്ന അന്താരാഷ്ട്ര വിഷയങ്ങള്‍ എന്നിയും ചര്‍ച്ചയില്‍ ഉള്‍ക്കൊള്ളിക്കുമെന്ന് സെക്രട്ടറി ജനറല്‍ കൂട്ടിച്ചേര്‍ത്തു. ഇതോടെ ഖത്തര്‍ വിഷയത്തില്‍ ആകാംക്ഷയിലാണ് ലോകരാജ്യങ്ങള്‍. ഉച്ചകോടി നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ മീഡിയവണ്‍ സംഘവുമുണ്ടാകും.
Adjust Story Font
16

