മഹാഭാരത നളചരിതവുമായി ജാപ്പനീസ് കലാകാരന്മാര് അറബ് പ്രേക്ഷകര്‍ക്ക് മുന്നില്‍
നളന്റേയും ദമയന്തിയുടെയും വിവാഹം മുതല്‍ ആരംഭിക്കുന്ന നളചരിതത്തിലെ ഭാഗങ്ങള്‍ വിത്യസ്ത രംഗങ്ങളായി വേദിയിലെത്തി

ഇന്ത്യന്‍ ക്ലാസിക്കുകളിലൊന്നായ മഹാഭാരത നളചരിതവുമായി ജാപ്പനീസ് കലാകാരന്മാര് അറബ് പ്രേക്ഷകര്‍ക്ക് മുന്നില്‍. സൗദിയിലെ ദമ്മാം കിംഗ് അബ്ദുല്‍ അസീസ് വേള്‍ഡ് കള്‍ച്ചറല്‍ സെന്ററിലാണ് ഇന്ത്യന്‍ കലാരൂപവുമായി ജാപ്പനീസ് നാടക സംഘം അരങ്ങുതീര്‍ത്തത്. ലോകത്തിലെ വത്യസ്ത സംസ്‌കാരങ്ങളെയും കലകളെയും രാജ്യത്തെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

മുപ്പത്തി രണ്ട് നടീനടന്‍മാരും പ്രത്യേക സംഗീത ഉപകരണങ്ങളും വിദഗ്തരും ഒത്തുചേര്‍ന്ന സംഘമാണ് നാടകം അവതരിപ്പിച്ചത്. ജാപ്പനീസ് ഭാഷയില്‍ അരങ്ങേറിയ നാടകം അറബിയിലും ഇംഗ്ലീഷിലും പരിഭാഷപ്പെടുത്തിയാണ് അവതരണം. നളന്റേയും ദമയന്തിയുടെയും വിവാഹം മുതല്‍ ആരംഭിക്കുന്ന നളചരിതത്തിലെ ഭാഗങ്ങള്‍ വിത്യസ്ത രംഗങ്ങളായി വേദിയിലെത്തി.
ജപ്പാനിലെ ഉപ്പാന്‍ കലാകാരനായ സതോഷി മിയാഗിയാണ് നാടകത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സ്വദേശികളും വിദേശികളുമായ നിരവധി സന്ദര്‍ശകരാണ് ദിവസവും നാടകം കാണാന്‍ എത്തിയത്. മൂന്ന് ദിവസങ്ങളിലായി അരങ്ങിലെത്തിയ നാടകത്തെ ആവേശത്തോടെ കരഘോശം മുഴക്കിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.
Adjust Story Font
16

