ജി.സി.സി ഉച്ചകോടി സമാപിച്ചു; ഇറാനെതിരെ ഒറ്റക്കെട്ടായ നീക്കം

ഇറാനെതിരെ ഒറ്റക്കെട്ടായ നീക്കവും യമന്‍ രാഷ്ട്രീയ പരിഹാരത്തിന് പിന്തുണയും പ്രഖ്യാപിച്ച് ജി.സി.സി ഉച്ചകോടി സമാപിച്ചു. അംഗ രാഷ്ട്രങ്ങള്‍ക്കിടയിലെ ഐക്യത്തിന് ആഹ്വാനം ചെയ്യുന്നതായിരുന്നു റിയാദില്‍ ചേര്‍ന്ന ഉച്ചകോടി. ഫലസ്തീന്‍ പ്രഥമ പരിഗണനയില്‍ തുടരുമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. ഉച്ചകോടിയുടെ പ്രമേയത്തെ അംഗ രാഷ്ട്രങ്ങള്‍ സ്വാഗതം ചെയ്തു.
സൗദി നേതൃത്വത്തില്‍ റിയാദിലെ യമാമയിലായിരുന്നു ഉച്ചകോടി. സൗദിക്ക് പുറമെ യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍ എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരും ഖത്തറിനായി വിദേശ കാര്യ സഹമന്ത്രിയും എത്തി. ഇറാനെതിരെയാണ് ഒന്നാമത്തെ പ്രമേയം.
യമന്‍ വിഷയത്തില്‍ സ്വീഡനില്‍ പുരോഗമിക്കുന്ന രാഷ്ട്രീയ പരിഹാര ചര്‍ച്ചക്ക് ഉച്ചകോടി പിന്തുണ പ്രഖ്യാപിച്ചു. ജി.സി.സി സെക്രട്ടറി ജനറല്‍ അംഗ രാജ്യങ്ങളുടെ ഐക്യത്തിന് ആഹ്വാനം ചെയ്യുന്ന പ്രമേയം അവതരിപ്പിച്ചു. കിഴക്കന്‍ ജറുസലേം തലസ്ഥാനമായുള്ള ഫലസ്തീന്‍ രാഷ്ട്രത്തിനായി കൗണ്‍സില്‍ നിലകൊള്ളും. ഖത്തര്‍ അമീറിന്റെ അസാന്നിധ്യം ഉച്ചകോടിയില്‍ ശ്രദ്ധേയമായി. കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഏകീകൃത സൈന്യവും പ്രതിരോധ സംവിധാനവും രൂപീകരിക്കും.
Adjust Story Font
16

