Quantcast

സല്‍മാന്‍ രാജാവിന്റെ ഭരണം നാലാം വര്‍ഷത്തിലേക്ക്; ആശംസകളുമായി രാജ്യങ്ങള്‍

MediaOne Logo

Web Desk

  • Published:

    11 Dec 2018 1:02 AM IST

സല്‍മാന്‍ രാജാവിന്റെ ഭരണം നാലാം വര്‍ഷത്തിലേക്ക്; ആശംസകളുമായി രാജ്യങ്ങള്‍
X

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അധികാരത്തിലേറി ഭരണം നാലാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ രാജ്യം ആഘോഷ നിറവില്‍. വിവിധ ലോക രാജ്യങ്ങള്‍ സല്‍മാന്‍ രാജാവിന് ആശംസകള്‍ നേര്‍ന്നു. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലും മേഖല തലസ്ഥാനങ്ങളിലും പ്രതിജ്ഞ പുതുക്കല്‍ പരിപാടികള്‍ നടന്നു.

അധികാരത്തിലേറിയ ശേഷം നാലാം വര്‍ഷത്തിലാണ് സല്‍മാന്‍ രാജാവിന്റെ ഭരണം. മന്ത്രാലയങ്ങള്‍ക്ക് പുറമെ പ്രമുഖ സ്വകാര്യ കമ്പനികളും പ്രമുഖ മാധ്യമങ്ങളും പ്രസ്താവനകളും പരസ്യങ്ങളുമായി പ്രതിജ്ഞാദിനത്തെ അനുസ്മരണീയമാക്കി. പ്രമുഖ ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ എസ്.ടി.സി 24 മണിക്കൂര്‍ സൗജന്യ ഇന്‍റര്‍നെറ്റാണ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തത്. വിഷന്‍ 2030 പോലുള്ള വികസന പദ്ധതികളും പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും പരിപാടികളുമാണ് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ രാജാവ് നടപ്പാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ മേഖലയില്‍ സന്ദര്‍ശനം നടത്തിയ രാജാവ് ബില്യണുകളുടെ പദ്ധതികളാണ് ഓരോ മേഖലയിലും പ്രഖ്യാപിച്ചത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും രാജ്യത്തിന്‍െറ മുഖം മാറ്റാനും ഇത് കാരണമായിട്ടുണ്ട്. അറബ്, ഇസ്ലാമിക വിഷയങ്ങളില്‍ എന്നും നേതൃപദവിയിലുള്ള സൗദിക്ക് നിര്‍ണായകമായ പല വിഷയങ്ങളിലും ഇടപ്പെട്ട് പരിഹാരം കാണാനും രാജാവിന്‍െറ നീക്കങ്ങളിലൂടെ സാധിച്ചു.

TAGS :

Next Story