കിംഗ് സല്മാന് ‘സ്പാര്ക്’ ഊര്‍ജ പദ്ധതിക്ക് സൗദി തറക്കലിട്ടു
ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോക്കാണ് സ്പാര്‍ക്കിന്റെ നടത്തിപ്പ് ചുമതല

സൗദിയിലെ കിംഗ് സല്മാന് ഊര്‍ജ സിറ്റി പദ്ധതിക്ക് തറക്കലിട്ടു. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച വന്‍കിട ഊര്‍ജ്ജ പദ്ധതിയാണിത്. സ്പാർക് എന്ന് പേരിട്ട പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക.

സൗദി കിഴക്കന്‍ പ്രവിശ്യിയില്‍ ദമ്മാമിനും അല്ഹസക്കുമിടയിലാണ് ഊര്‍ജ സിറ്റി നിലവില്‍ വരിക. പദ്ധതിയുടെ ഉല്‍ഘാടന കര്‍മ്മം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് നിര്‍വ്വഹിച്ചു. അന്‍പത് ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിനാണ് തുടക്കമിട്ടത്. അറുനൂറ് കോടി റിയാല്‍ മുടക്കി പന്ത്രണ്ട് ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്താണ് ആദ്യഘട്ടം പൂര്‍ത്തിയാക്കുക. ഇത് 2021 ല്‍ പ്രവര്‍ത്തനക്ഷമമാകും.
ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോക്കാണ് സ്പാര്‍ക്കിന്റെ നടത്തിപ്പ് ചുമതല. ആഗോള ഊര്‍ജ മേഖലയുടെ സേവന വ്യവസായ ആവശ്യങ്ങള്‍ക്കുള്ള ലോക കേന്ദ്രമായി സ്പാര്‍ക്കിനെ മാറ്റിയെടുക്കാനാണ് പദ്ധതി. സ്പാര്‍ക്കിലൂടെ ഉല്പാദനം സംസ്കരണം, പെട്രോകെമിക്കല്‍, വൈദ്യുതി, ജലം എന്നീ മേഖലകള്‍ക്ക് ആവശ്യമായ യന്ത്രങ്ങളും സേവനങ്ങളും ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. പദ്ധതി പൂര്‍ത്തിയാവുന്നതോടെ വര്‍ഷം (രണ്ടായിരത്തി ഇരുന്നൂറ്റി അന്‍പത്) 2250 കോടി റിയാല്‍ രാജ്യത്തിന്റെ ദേശീയ സമ്പദ് വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യും.
Adjust Story Font
16

