‘ഹജ്ജ് എമിഗ്രേഷന്‍ നടപടികള്‍ ഇന്ത്യയില്‍ തന്നെ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കും’
ഇന്ത്യയില്‍ നിന്ന് കപ്പൽ മാർഗ്ഗമുളള ഹജ്ജ് സർവ്വീസ് ഇത്തവണയും ഉണ്ടാകില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിച്ചുവരികയാണ്.

ഹജ്ജ് എമിഗ്രേഷന്‍ നടപടികള്‍ ഇന്ത്യയില്‍ വെച്ചു തന്നെ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി. മഹറമില്ലാതെ സ്ത്രീകൾക്ക് ഹജ്ജ് നിർവ്വഹിക്കാന്‍ കൂടുതല്‍ സൌകര്യമൊരുക്കും. കപ്പല്‍ മാര്‍ഗം ഹജ്ജിനെത്താനുള്ള സൌകര്യം അടുത്ത വര്‍ഷത്തോടെയാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്ത്യയില്‍ നിന്ന് കപ്പൽ മാർഗ്ഗമുളള ഹജ്ജ് സർവ്വീസ് ഇത്തവണയും ഉണ്ടാകില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിച്ചുവരികയാണ്. തീർത്ഥാടകരുടെ എമിഗ്രേഷൻ നടപടികൾ വിമാനത്താവളങ്ങളില്‍ പൂർത്തീകരിക്കുന്നതിന് ചില സാങ്കേതിക പ്രയാസങ്ങളുണ്ട്. എന്നാൽ ഇത് പരിഹരിക്കുന്നതിനാവശ്യമായ ചർച്ചകൾ നടന്നുവരികയാണ്.
കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച മഹറമില്ലാതെ സ്ത്രീകൾക്ക് ഹജ്ജ് നിർവ്വഹിക്കാനുള്ള സൌകര്യം ഈ വർഷവും തുടരും. ഹറമൈൻ അതിവേഗ ട്രൈൻ സേവനം ഇന്ത്യൻ ഹാജിമാർക്കും ലഭ്യമാക്കാൻ സൌദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രൈവറ്റ് ടൂർ ഓപ്പറേറ്റേഴ്സ് വഴി തീർത്ഥാടകരെ കൊണ്ടുവരുന്നതിനുള്ള നിയമാവലികൾ പരിഷ്കരിക്കും. ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ്, ഇന്ത്യൻ കോണ്‍സുൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ്, ഇന്ത്യൻ ഹജ്ജ് കമ്മറ്റി ചെയർമാനും എം.പിയുമായ ചൌധരി മെഹബൂബ് അലി കൌസർ എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു.
Adjust Story Font
16

