സമയബന്ധിതമായി നടപ്പാക്കാനായില്ല; അഞ്ഞൂറിലധികം വിദ്യാഭ്യാസ പദ്ധതികളുടെ കരാറുകൾ സൗദി റദ്ദാക്കി
പിൻവലിച്ച പദ്ധതികൾ യോഗ്യരായ പുതിയ കരാർ കമ്പനികളെ ഏൽപ്പിക്കും

സൗദിയിൽ അഞ്ഞൂറിലധികം വിദ്യാഭ്യാസ പദ്ധതികളുടെ കരാറുകൾ റദ്ദാക്കി. സമയബന്ധിതമായി പദ്ധതികൾ നടപ്പിലാക്കുന്നതിൽ കമ്പനികള്‍ വീഴ്ചവരുത്തിയതാണ് കാരണം. പിൻവലിച്ച പദ്ധതികൾ യോഗ്യരായ പുതിയ കരാർ കമ്പനികളെ ഏൽപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
വിവിധ പ്രദേശങ്ങളിലേക്കും ഗവർണ്ണറേറ്റുകളിലേക്കുമായി പ്രഖ്യാപിച്ചിരുന്ന 3 ബില്ല്യണ്‍ റിയാലിന്റെ വിദ്യാഭ്യാസ കരാറുകളാണ് മന്ത്രാലയം റദ്ദാക്കിയത്. 187 കോടി (1870,000,000) റിയാലിന്റെ 360 പദ്ധതികളാണ് ഒന്നാമത്തേത്. നിര്‍മാണ മേഖലയിലും അടിസ്ഥാന സൌകര്യം ഒരുക്കുന്നതുമായും ബന്ധപ്പെട്ടാണിത്. 130 കോടി റിയാലിന്റെ (1300,000,000) 150 പദ്ധതികള്‍ വേറെയും റദ്ദാക്കി.
സമയബന്ധിതമായി പദ്ധതി നടപ്പിലാക്കുന്നതിൽ കരാർ കംബനികൾ വീഴ്ചവരുത്തിയിരുന്നു. ഇക്കാരണത്താൽ മന്ത്രാലയം പ്രതീക്ഷിച്ച രീതിയില്‍ വിവിധ പദ്ധതികള്‍ വൈകി. ഇതാണ് പദ്ധതികൾ അവസാനിപ്പിക്കാൻ മന്ത്രാലയത്തെ പ്രേരിപ്പിച്ചത്. പിൻവലിക്കുന്ന പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാൻ കഴിയുന്ന പുതിയ കരാർ കമ്പനികളെ പിന്നീട് ഏൽപ്പിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
Adjust Story Font
16

