മസ്ജിദുല്‍ ഹറം മുന്നാം ഘട്ട വികസന പദ്ധതിക്ക് തുടക്കമായി
നിലവില്‍ പതിമൂന്ന് ലക്ഷം പേര്‍ക്ക് നമസ്കരിക്കാനുള്ള സൌകര്യമാണ് മക്കയിലെ മസ്ജിദുല്‍ ഹറാമില്‍. ഇത് പതിനാറ് ലക്ഷം പേര്‍ക്കായി ഉയര്‍ത്തും.

വിപുലമായ സൌകര്യങ്ങളൊരുക്കുന്ന മസ്ജിദുല്‍ ഹറം മുന്നാം ഘട്ട വികസന പദ്ധതിക്ക് തുടക്കമായി. 16 ലക്ഷം പേര്‍ക്ക് ഒന്നിച്ച് നമസ്കരിക്കാന്‍ ഇതുവഴി സാധിക്കും. തീര്‍ഥാടകര്‍ നിറയുന്നതോടെ താനേ അടയുന്ന കവാടങ്ങളും പുതിയ പദ്ധതിയിലുണ്ട്. പ്രവൃത്തി തുടങ്ങിയതോടെ കിങ് അബ്ദുല്‍ അസീസ് കവാടം അടച്ചു.
നിലവില്‍ പതിമൂന്ന് ലക്ഷം പേര്‍ക്ക് നമസ്കരിക്കാനുള്ള സൌകര്യമാണ് മക്കയിലെ മസ്ജിദുല്‍ ഹറാമില്‍. ഇത് പതിനാറ് ലക്ഷം പേര്‍ക്ക് സൌകര്യപ്പെടുത്തുന്നതാണ് പുതിയ പദ്ധതി. ഇതോടെ ഹജ്ജ്, ഉംറ തീർഥാടകർക്ക് ഹറമിനുള്ളിൽ കൂടുതൽ അത്യാധുനിക സൗകര്യങ്ങള്‍ ലഭ്യമാവും. നിലവുള്ള കവാടങ്ങളുടെ എണ്ണം ഉയര്‍ത്തും. തീര്‍ഥാടകര്‍ നിറയുന്നതോടെ കവാടങ്ങള്‍ താനേ അടയും. 4524 പുതിയ സൗണ്ട് ബോക്സുകൾ, അഗ്നിശമന സംവിധാനങ്ങള്‍, 6,635 നിരീക്ഷണ കാമറകൾ, തനിയേ പൊടി വലിച്ചെടുക്കുന്ന ശുചീകരണ സംവിധാനങ്ങൾ, അത്യാധുനിക മെക്കാനിക്കൽ, ഇലക്ട്രോണിക് സംവിധാനങ്ങള്‍ തുടങ്ങി വുപുലമായ സൗകാര്യങ്ങള്‍ ആണ് തീര്‍തടാകര്‍ക്കായി ഒരുങ്ങുന്നത്.
പദ്ധതി സമയ ബന്ധിതമായി പൂർത്തിയാക്കും. കിങ് അബ്ദുൽ അസീസ് ഗേറ്റ് താൽകാലികമായി അടച്ച സാഹചര്യത്തില്‍ പ്രയാസങ്ങള്‍ കുറക്കാന്‍ അടുത്തുള്ള മറ്റ് കവാടങ്ങളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Adjust Story Font
16

