സൗദി റിലയന്‍സ് പുതിയ പെട്രോ കെമിക്കല്‍ സഹകരണം

സൗദി അറേബ്യയും മുകേഷ് അംബാനിയുടെ റിലയന്‍സും വന്‍കിട പെട്രോ കെമിക്കല്‍, റിഫൈനറി പദ്ധതിക്കായി കൈകോര്‍ക്കുന്നു. സൗദി എണ്ണ മന്ത്രി ഖാലിദ് അല്‍ഫാലിഹ് ആണ് ഇക്കാര്യം അറിയിച്ചത്. ലോകത്തെ ഏറ്റവും വേഗതയില്‍ വളരുന്ന ഇന്ധന വിപണിയായ ഇന്ത്യയില്‍ അരാംകോ പദ്ധതി തുടങ്ങാനിരിക്കുകയാണ്.
രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന അംബാനിയുടെ മകളുടെ വിവാഹത്തിനു മുന്നോടിയായുള്ള വിരുന്നില്‍ പങ്കെടുക്കാന്‍ സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹും എത്തിയിരുന്നു. ഇതിനിടെ നടന്ന ചര്‍ച്ചയെ കുറിച്ചാണ് മന്ത്രി ട്വീറ്റ് ചെയ്തത്. പെട്രോകെമിക്കല്‍, റിഫൈനറി, കമ്മ്യൂണിക്കേഷന്‍ പദ്ധതികളില്‍ സംയുക്ത നിക്ഷേപവും സഹകരണവും ചര്‍ച്ച ചെയ്‌തെന്ന് ട്വീറ്റില്‍ മന്ത്രി അല്‍ഫാലിഹ് വ്യക്തമാക്കി. ഈ ചര്‍ച്ച സംബന്ധിച്ച വിശദാംശങ്ങള്‍ റിലയന്‍സും പുറത്തു വിട്ടിട്ടില്ല.
നിലവില്‍ പെട്രോകെമിക്കല്‍ രംഗത്തും ടെലികോം രംഗത്തും കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് റിലയന്‍സ് ഒരുങ്ങുന്നുണ്ട്. സൗദി അറേബ്യയ്ക്ക് ലോകത്തെ ഏറ്റവും വേഗതയില്‍ വളരുന്ന ഇന്ധന വിപണിയായ ഇന്ത്യയില്‍ വിവിധ പദ്ധതിയുണ്ട്. അരാംകോയും അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയും മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ ലോകത്തെ ഏറ്റവും വലിയ റിഫൈനറി പദ്ധതിക്കായി ശ്രമം നടത്തുന്നുണ്ട്. ഇത് സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ച പ്രശ്നങ്ങളില്‍ പ്രതിസന്ധിയിലാണ്. ഇതിനിടെയാണ് പുതിയ നീക്കം.
Adjust Story Font
16

