സൗദിയില്‍ വാഹനാപകടങ്ങള്‍ കുത്തനെ കുറയുന്നു
സാഹിർ ക്യാമറ ഫലപ്രദമെന്ന് വിലയിരുത്തല്‍

സൗദിയില്‍ വാഹനാപകടങ്ങള്‍ കുത്തനെ കുറയുന്നു. രാജ്യവ്യാപകമായി ക്യാമറകള്‍ സ്ഥാപിച്ചതാണ് റോഡപകടങ്ങള്‍ കുറച്ചത്. മുപ്പത്തിയേഴ് ശതമാനം വരെയാണ് അപകട നിരക്ക് കുറഞ്ഞത്.
പശ്ചിമേഷ്യയിൽ റോഡപകടങ്ങളില്‍ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നതില്‍ രണ്ടാം സ്ഥാനത്താണ് സൗദി അറേബ്യ. രാജ്യത്തെ അപകട തോത് കുറക്കുന്നതിനായി വിവിധ വകുപ്പുകൾ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നുണ്ട്. ഓട്ടോമാറ്റിക് സാഹിർ സിസ്റ്റം സ്ഥാപിച്ച് തുടങ്ങിയപ്പോൾ അപകടങ്ങളിൽ 37 ശതമാനം കുറവുണ്ടായി. രണ്ട് വർഷം കൊണ്ട് ഒമ്പതിനായിരത്തിൽ നിന്ന് (9031) ആറായിരമായി (6025) മരണപ്പെടുന്നവരുടെ എണ്ണം കുറഞ്ഞു. അപകടം മൂലം പരിക്കേൽക്കുന്നവരുടെ എണ്ണത്തിലും എണ്ണായിരത്തോളം കുറവുണ്ടായി.
റോഡപടകങ്ങൾ കുറക്കുന്നതിന് ട്രാഫികും അനുബന്ധ വകുപ്പുകളും നടത്തുന്ന പ്രവർത്തനങ്ങൾ വിജയകരമാണെന്നാണ് വിലയിരുത്തപ്പടുന്നത്. അത്യാഹിത വിഭാഗം അപകടസ്ഥലത്തെത്തി ച്ചേരാനെടുക്കുന്ന സമയവും കുറക്കാനായിട്ടുണ്ട്. വരും വർഷങ്ങളിൽ ആംബുലൻസുകൾക്ക് 12 മിനുട്ടിനകം അപകടസ്ഥലത്ത് എത്തിച്ചേരാനാകും വിധം സംവിധാനമൊരുക്കും. റോഡ് സുരക്ഷ സംബന്ധിച്ച അവബോധം വളർത്തുന്നതിനായി ബന്ധപ്പെട്ട വിഷയങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിലുൾപ്പെടുത്താനും പദ്ധതിയുണ്ട്.
Adjust Story Font
16

