Quantcast

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ ശമ്പളം വർദ്ധിപ്പിക്കണമെന്ന് സൗദി തൊഴിൽ മന്ത്രി

MediaOne Logo

Web Desk

  • Published:

    25 Dec 2018 8:48 AM IST

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ ശമ്പളം വർദ്ധിപ്പിക്കണമെന്ന് സൗദി തൊഴിൽ മന്ത്രി
X

സൗദിയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ ശമ്പളം വർദ്ധിപ്പിക്കണമെന്ന് തൊഴിൽ മന്ത്രി ആവശ്യപ്പെട്ടു. സ്വദേശികളിൽ ഏറെ പേരും ജോലി ചെയ്യുന്നത് കുറഞ്ഞ ശമ്പളത്തിനാണ്. തൊഴിൽ വിപണിയിലെ അസന്തുലിതാവസ്ഥ പരിഹരിക്കണമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

സോഷ്യൽ ഇൻഷൂറൻസിൻ്റെ കണക്കുകളുദ്ധരിച്ചുകൊണ്ട്, തൊഴിൽ സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിൻ സുലൈമാൻ അൽ രാജി പറഞ്ഞത് ഇങ്ങിനെ. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന 40 ശതമാനം സ്വദേശികളും 3000 റിയാലിൽ താഴെയാണ് ശമ്പളം വാങ്ങുന്നത്. ജോലി സമയ ദൈർഘ്യത്തെ കുറിച്ചും, ഔദ്യോഗിക അവധി ഇതുവരെ പ്രഖ്യാപിക്കാത്തതിനെ കുറിച്ചും പരാതി ഉയർത്തുന്നുണ്ട്. ഇക്കാര്യം ഒന്നിലധികം തവണ ഉന്നയിച്ചതാണ്. ജിസാൻ ചേംബറിലെ ബിസിനസ്സ് രംഗത്തെ പ്രമുഖരോട് കഴിഞ്ഞ ദിവസം സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 2030 ആകുമ്പോഴേക്കും സ്വദേശികളിലെ തൊഴിലില്ലായ്മ നിരക്ക് 7 ശതമാനമായി കുറക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

TAGS :

Next Story