Quantcast

ഹൈവേകളില്‍ പുതിയ ഉപകരണം; നിയമ വിരുദ്ധ വസ്തുക്കളുമായി സഞ്ചാരം ഇനി നടക്കില്ല

MediaOne Logo

Web Desk

  • Published:

    2 Jan 2019 12:08 PM IST

ഹൈവേകളില്‍ പുതിയ ഉപകരണം; നിയമ വിരുദ്ധ വസ്തുക്കളുമായി സഞ്ചാരം ഇനി നടക്കില്ല
X

സൗദിയിലെ ഹൈവേകളില്‍ നിയമ വിരുദ്ധ വസ്തുക്കളുമായി സഞ്ചരിക്കുന്ന വാഹനങ്ങള്‍ കമണ്ടെത്താന്‍ പുതിയ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നു. പത്ത് കിലോമീറ്റര്‍ അകലെ വെച്ച് വാഹനങ്ങളെ നിരീക്ഷിച്ച് ചെക്ക് പോയിന്റില്‍ വിവരങ്ങളെത്തിക്കും പുതിയ ഉപകരണം. വാഹനത്തെ മുഴുവനായി സ്കാന്‍ ചെയ്യുന്ന ഉപകരണങ്ങള്‍ ഉടന്‍ സ്ഥാപിച്ചു തുടങ്ങുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വാഹനങ്ങളുടെ വേഗത നിര്‍ണ്ണയിക്കുന്നതിനും മറ്റു ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള ഉപകരണങ്ങള്‍ നിലവില്‍ സൗദിയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. എന്നാല്‍ പുതിയ ഉപകരണം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ചെക്ക് പോയിന്റുകള്‍ക്ക് പത്ത് കിലോമീറ്റര്‍ അപ്പുറത്താണ് ഉപകരണം സ്ഥാപിക്കുക. അനധികൃത വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ തൊട്ടടുത്ത ചെക്ക് പോയിന്റിലേക്ക് വിവരങ്ങള്‍ കൈമാറും. വാഹനത്തില്‍ ഒളിപ്പിച്ചിരിക്കുന്ന മയക്ക് മരുന്ന് ഗുളികള്‍, ലഹരിവസ്തുക്കള്‍, സ്ഫോടക വസ്തുക്കള്‍ എന്നിവയെല്ലാം പുതിയ ഉപകരണം തിരിച്ചറിയും. നിരോധിക്കപ്പെട്ട ഉപകരണങ്ങള്‍, വസ്തുക്കള്‍, വിളകള്‍, ആയുധങ്ങള്‍ തുടങ്ങി എല്ലാവിധ നിയമലംഘനങ്ങളും പുതിയ ഉപകരണത്തിന് തിരിച്ചറിയാനാകും. വാഹനം ചെക്ക് പോയിന്റിലെത്തുന്നതോടെ ചോദ്യം ചെയ്യലുകളോ, ചര്‍ച്ചകളോ ഉണ്ടാകില്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനം കസ്റ്റഡിയെടുത്ത് ഉടമക്കെതിരില്‍ നിയമനടപടികള്‍ സ്വീകരിക്കും. പുതിയ ഉപകരണങ്ങള്‍ ഉടന്‍ സ്ഥാപിച്ചു തുടങ്ങും.

TAGS :

Next Story