Quantcast

ജമാല്‍ ഖശോഗിയുടെ കൊലപാതകം; കൊലയാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

MediaOne Logo

Web Desk

  • Published:

    3 Jan 2019 11:31 PM IST

ജമാല്‍ ഖശോഗിയുടെ കൊലപാതകം; കൊലയാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍
X

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍. പ്രതികളായ പതിനൊന്ന് പേരുടെ വിചാരണ സൗദിയിലെ റിയാദില്‍ തുടങ്ങിയപ്പോഴാണ് പ്രോസിക്യൂഷന്റെ ആവശ്യം. കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ വിശദീകരണം നല്‍കാന്‍ കോടതി പ്രതികളോടാവശ്യപ്പെട്ടു.

ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് ജമാല്‍ ഖശോഗിയെ കൊന്നത്. കേസില്‍ ആദ്യം 21 പേരെ പിടികൂടി. പ്രതികളെന്ന് സംശയിക്കുന്ന 11 പേരുടെ വിചാരണക്കാണ് ഇപ്പോള്‍ തുടക്കമാകുന്നത്. കുറ്റപത്രം പ്രകാരം പതിനൊന്ന് പേരില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായത് 5 പേരാണ്. ഇവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അഭിഭാഷകര്‍ക്കൊപ്പമാണ് പ്രതികള്‍ കോടതിയില്‍ എത്തിയത്. ഇന്ന് രാവിലെയാണ് സൗദിയിലെ റിയാദിലുള്ള ക്രിമിനല്‍ കോടതിയിലാണ് കേസിന്റെ വിചാരണാ നടപടികള്‍ തുടങ്ങിയത്. കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ വിശദീകരണം നല്‍കാന്‍ കുറ്റാരോപിതരോട് കോടതി ആവശ്യപ്പെട്ടു. തുടര്‍ നടപടികള്‍ വരും ദിനങ്ങളിലുണ്ടാകും.

TAGS :

Next Story