Quantcast

പെട്രോള്‍ വില മൂന്ന് മാസത്തിലൊരിക്കല്‍ പുന പരിശോധിക്കാന്‍ സൗദി അറേബ്യയുടെ തീരുമാനം

MediaOne Logo

Web Desk

  • Published:

    16 Jan 2019 5:56 PM GMT

പെട്രോള്‍ വില മൂന്ന് മാസത്തിലൊരിക്കല്‍ പുന പരിശോധിക്കാന്‍ സൗദി അറേബ്യയുടെ തീരുമാനം
X

സൗദിയില്‍ പെട്രോള്‍ വില ഓരോ മൂന്ന് മാസങ്ങളിലും മാറും. എണ്ണ വിലയിലെ ചാഞ്ചാട്ടത്തിന് അനുസരിച്ചാകും വില നിശ്ചയിക്കുക. ആഗോളതലത്തിലെ എണ്ണവിലക്കനുസരിച്ചാകും മാറ്റങ്ങള്‍.

ആഗോള വിപണിയില്‍ എണ്ണ വിലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇത് പ്രകാരം ഓരോ മൂന്ന് മാസത്തിലും വില പുന:പരിശോധനയുണ്ടാകും. ഇത് പ്രകാരം വില കൂടുകയും, കുറയുകയും ചെയ്യും. വിവിധ രാജ്യങ്ങളില്‍ നിലവിളുള്ള സംവിധാനമാണ് സൗദിയിലും പ്രാബ്യത്തിലാകുന്നത്. യു.എസ്, ആസ്ത്രേലിയ, ഇന്ത്യ എന്നിവിടങ്ങലില്‍ ഓരോ ദിവസത്തിലുമാണ് എണ്ണ വില മാറുന്നത്. ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവടങ്ങളില്‍ ആഴ്ചയിലും. ജി.സി.സി.യിലെ യു.എ.ഇ, ഒമാന്‍ രാജ്യങ്ങളില്‍ മാസത്തിലാണ് മാറ്റം. നവംബര്‍ മുതല്‍ എണ്ണ വില തുടര്‍ച്ചയായി മാറിമറിയുന്നുണ്ട്. ലോകത്തെ പ്രധാന എണ്ണ കയറ്റുമതിക്കാരായ സൗദിയുടെ വിപണിയെ നേരിട്ട് ബാധിക്കാറുണ്ട് ഈ ചാഞ്ചാട്ടം. പുതിയ സാഹചര്യത്തിലുള്ള തീരുമാനം വിപണിക്ക് ഗുണമാകുമായേക്കും.

TAGS :

Next Story