സൗദിയില്‍ ചെറുകിട സംരംഭങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്

സൗദിയില്‍ ചെറുകിട സംരംഭങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. പതിനഞ്ച് അറബ് രാജ്യങ്ങളില്‍ നടത്തിയ സര്‍വേയിലാണ് ഏറ്റവും കൂടുതല്‍ ചെറു സംരംഭങ്ങളുള്ള രണ്ടാമത്തെ രാജ്യമായി സൗദിയെ തെരഞ്ഞെടുത്തത്. പുതിയ തലമുറയിലെ കൂടുതല്‍ പേരും സ്വന്തം സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്നും സര്‍വേ വ്യക്തമാക്കുന്നു.
രാജ്യത്തെ പ്രാദേശിക പത്രമാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. രാജ്യത്തെ യുവതി യുവാക്കളാണ് പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച് രംഗത്ത് വരുന്നത്. ഗവണ്‍മെന്റ് സ്വകാര്യ ജോലികളെക്കാള്‍ ഇവര്‍ താല്‍പര്യപ്പെടുന്നത് സ്വന്തമായി ബിസിനസുകള്‍ ആരംഭിക്കുന്നതിനാണെന്നും സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. ഇതിന് അനുകൂലമായ സാഹചര്യമാണ് രാജ്യത്തുള്ളത്. രാജ്യത്തെ മാറിയ സാഹചര്യങ്ങള്‍ ഇവരുടെ ആത്മ വിശ്വാസം വര്‍ധിപ്പിക്കുന്നു. ഒപ്പം ചെറുകിട സംരംഭങ്ങള്‍ക്കുള്ള ബാങ്ക് വായ്പകള്‍ ലഘൂകരിച്ചതും. സര്‍ക്കാര്‍ തലത്തില്‍ നല്‍കുന്ന പ്രോല്‍സാഹനങ്ങളും പുതിയ സംരംഭങ്ങള്‍ തുടക്കം കുറിക്കുന്നതിന് കാരണമായതായി ചൂണ്ടി കാണിക്കപ്പെടുന്നു. അടുത്തിടെ രാജ്യത്തെ ചെറുകിട സംരംഭകര്‍ക്ക് ലെവി ഒഴിവാക്കിയിരുന്നു. ഒപ്പം മുന്‍ വര്‍ഷങ്ങളിലെ ലെവി തിരിച്ചു നല്‍കാനും സര്‍ക്കാര്‍ ബഡ്ജറ്റില്‍ തുക വകയിരുത്തിയിരുന്നു. സര്‍ക്കാര്‍ തലത്തിലുള്ള അനുമതി പത്രത്തിനും മറ്റ് നടപടികള്‍ക്കുമുള്ള ഫീസിനത്തിലും ചെറുകിട സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
Adjust Story Font
16

