Quantcast

വിഷന്‍ 2030 വിഭാവനം ചെയ്യും വിധം രാജ്യത്തിന്റെ പരിഷ്‌കരണ പദ്ധതികള്‍ പുരോഗമിക്കുകയാണെന്ന് സൗദി കിരീടാവകാശി

സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കും. ഊര്‍ജ്ജസ്വലമായ സമൂഹം, മികച്ച സമ്പദ് വ്യവസ്ഥ, മോഹനസുന്ദരമായ മാതൃരാജ്യം എന്നിങ്ങനെയുള്ള ലക്ഷ്യപ്രാപ്തിക്ക് സഹായകരമാകുന്നതാണ് ബജറ്റെന്ന് സൗദി കിരീടാവകാശി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    11 Dec 2019 1:12 AM IST

വിഷന്‍ 2030 വിഭാവനം ചെയ്യും വിധം രാജ്യത്തിന്റെ പരിഷ്‌കരണ പദ്ധതികള്‍ പുരോഗമിക്കുകയാണെന്ന് സൗദി കിരീടാവകാശി
X

വിഷന്‍ 2030 വിഭാവനം ചെയ്യും വിധം രാജ്യത്തിന്റെ പരിഷ്‌കരണ പദ്ധതികള്‍ പുരോഗമിക്കുകയാണെന്ന് സൗദി കിരീടാവകാശി പറഞ്ഞു. അടുത്ത വര്‍ഷത്തെ ബജറ്റ് ഇതിന് കൂടുതല്‍ ശക്തിപകരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. സല്‍മാന്‍ രാജാവിന്റെ ബജറ്റ് പ്രഖ്യാപനത്തിന് ശേഷം ബജറ്റിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കും.

ഊര്‍ജ്ജസ്വലമായ സമൂഹം, മികച്ച സമ്പദ് വ്യവസ്ഥ, മോഹനസുന്ദരമായ മാതൃരാജ്യം എന്നിങ്ങനെയുള്ള ലക്ഷ്യപ്രാപ്തിക്ക് സഹായകരമാകുന്നതാണ് ബജറ്റെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. സമ്പദ് വ്യവസ്ഥയുടെ വികസനം, വൈവിധ്യവല്‍ക്കരണം, തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്തുക, സര്‍ക്കാര്‍ സേവനങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയവ സുസ്ഥിര സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന ഘടകങ്ങളാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ നടപ്പിലാക്കിയ സാമ്പത്തികവും ഘടനാപരവുമായ പരിഷ്‌കാരങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക പ്രകടനത്തെ ഗുണപരമായി സ്വാധീനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എണ്ണേതര മേഖലയിലെ ജി.ഡി.പി വളര്‍ച്ച നിരക്കില്‍ ശ്രദ്ധേയമായ വര്‍ധന നേടാന്‍ രാജ്യത്തിനായിട്ടുണ്ട്. സമ്പദ് വ്യവസ്ഥയില്‍ പ്രധാന പങ്ക് വഹിക്കാന്‍ സര്‍ക്കാര്‍ സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാണ് ബിസിനസ്സ് മേഖലയിലെ ഗണ്യമായ വളര്‍ച്ച. ബിസിനസ്സ് മേഖലയെ വികസിപ്പിക്കുന്നതിനും നിക്ഷേപകര്‍ക്ക് സാമ്പത്തിക വളര്‍ച്ചക്ക് സഹായകരമാകുന്നതിനും ആകര്‍ഷകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി സര്‍ക്കാര്‍ സ്വീകരിച്ചുപോരുന്ന പരിഷ്‌കാര നടപടികള്‍ അന്താരാഷ്ട്ര സൂചികയില്‍ രാജ്യത്തിന്റെ പദവി ഉയര്‍ത്താന്‍ ഏറെ സഹായകരമായിട്ടുണ്ടെന്നും കിരീടാവകാശി പറഞ്ഞു.

TAGS :

Next Story