അന്താരാഷ്ട്ര നാണയ നിധിയുടെ നിർദേശങ്ങൾ സ്വീകരിക്കുന്നില്ലെന്ന് സൌദി ധനമന്ത്രി
സൌദിയിൽ മൂല്യവര്‍ദ്ധിത നികുതി ഉയര്‍ത്തുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ല, അടുത്ത വർഷം 2.3 ശതമാനം സാമ്പത്തിക വളർച്ച പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു

അന്താരാഷ്ട്ര നാണയ നിധിയുടെ നിർദേശങ്ങൾ സ്വീകരിക്കുന്നില്ലെന്ന് സൌദി ധനമന്ത്രി പറഞ്ഞു. സൌദിയിൽ മൂല്യവര്‍ദ്ധിത നികുതി ഉയര്‍ത്തുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ല. അടുത്ത വർഷം 2.3 ശതമാനം സാമ്പത്തിക വളർച്ച പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. രാജ്യത്ത് നടപ്പിലാക്കിയ മൂല്ല്യ വര്‍ദ്ധിത നികുതി വിജയകരമായിരുന്നുവെങ്കിലും, അഞ്ച് ശതമാനം എന്നത് ആഗോള നിലവാരത്തില്‍ നിന്ന് കുറവാണെന്നും.
അതിനാല്‍ ഇത് വര്‍ദ്ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കമമെന്നും സൌദി സന്ദർശിച്ച ശേഷം അന്താരാഷ്ട്ര നാണയ നിധി ഉദ്യോഗസ്ഥൻ നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ മൂല്ല്യ വര്‍ദ്ധിത നികുതി വർധിപ്പിക്കുന്ന കാര്യത്തിൽ ഐ.എം.എഫിൽ നിന്നുളള ഉപദേശം സ്വീകരിക്കുന്നില്ലെന്ന് സൌദി ധനമന്ത്രി മുഹമ്മദ് അൽ ജദാൻ വ്യക്തമാക്കി. ഗൾഫ് കരാറിന്‍റെ ഭാഗമായാണ് വാറ്റ് നടപ്പിലാക്കിയത്. ഇത് നിലവിലെ അഞ്ച് ശതമാനത്തിൽ നിന്ന് ഉയർത്താൻ ഉദ്ധേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
അരാംകോയുടെ ഓഹരി വിൽപന രാജ്യത്തിൻറെ വരുമാനത്തെ ബാധിക്കില്ലെന്നും, കമ്പനിയുടെ ലാഭത്തിൻറെ 98.3 ശതമാനം ഇപ്പോഴും രാജ്യത്തിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ രാജ്യത്തിൻറെ എണ്ണേതര വരുമാനം നാല് മടങ്ങ് വർധിച്ചു. വിദേശികൾക്ക് മേൽ ചുമത്തിയുട്ടുള്ള ലെവിയിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ല. വര്‍ഷാവസാനത്തോടെ പൊതുകടം ആഭ്യന്തരോല്‍പാദനത്തിന്റെ 26 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
Adjust Story Font
16

