2020 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി
സ്വകാര്യമേഖലയെ ശാക്തീകരിക്കുന്നതിനും പരിഷ്‌കരണ പദ്ധതികള്‍ ത്വരിതപ്പെടുത്തുന്നതിനും ഊന്നല്‍ നല്‍കുന്നതാണ് ബജറ്റ്

2020 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. സ്വകാര്യമേഖലയെ ശാക്തീകരിക്കുന്നതിനും പരിഷ്‌കരണ പദ്ധതികള്‍ ത്വരിതപ്പെടുത്തുന്നതിനും ഊന്നല്‍ നല്‍കുന്നതാണ് ബജറ്റ്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ബജറ്റിന് അംഗീകാരം നല്‍കിയത്. 1020 ബില്യണ്‍ റിയാലിന്റ് പദ്ധതികൾ. സ്വകാര്യമേഖലയുടെ വികസനത്തിന് ഊന്നൽ.സ്വകാര്യമേഖലയുടെ വികസനത്തിനും ശാക്തീകരണത്തിനും ഊന്നല്‍ നല്‍കുന്നതോടൊപ്പം, വികസനത്തിനും സാമ്പത്തിക വളര്‍ച്ചക്കും ക്ഷേമപദ്ധതികള്‍ക്കും ബജറ്റ് മുന്തിയ പരിഗണന നല്‍കുന്നുണ്ട്. 833 ബില്യണ്‍ റിയാല്‍ വരവും, 1020 ബില്യണ്‍ റിയാല്‍ ചെലവും പ്രതീക്ഷിക്കുന്നതാണ് അടുത്ത വർഷത്തേക്കുള്ള ബജറ്റ്.
187 ബില്യണ്‍ റിയാലാണ് കമ്മി കണക്കാക്കുന്നത്. ചരിത്രത്തിലാധ്യമായി കഴിഞ്ഞ വർഷമാണ് സൌദിയുടെ ബജറ്റ് ചെലവ് ട്രില്യൻ റിയാലിന് മുകളിൽ കയറിയത്. രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക പരിഷ്‌കരണ പദ്ധതികള്‍ ത്വരിതപ്പെടുത്താന്‍ ബജറ്റ് ഊന്നല്‍ നല്‍കുന്നു. എണ്ണേതര വരുമാനം വര്‍ധിപ്പിക്കുന്ന പദ്ധതികളുടെ വിജയം പ്രതിഫലിക്കുന്നതാണ് പുതിയ ബജറ്റ്.
ആരോഗ്യ സാമൂഹിക വികസന മേഖലക്ക് 167 ബില്യണ്‍ റിയാലും, വിദ്യഭ്യാസ മേഖലക്ക് 193 ബില്യണ്‍ റിയാലും വകയിരുത്തിയിട്ടുണ്ട്. ഈ വര്‍ഷം നടപ്പിലാക്കിയ വിവിധ പരിഷ്‌കാരങ്ങളുടേയും, അരാംകോ ഓഹരിവില്‍പ്പനയുടെയും പശ്ചാതലത്തിലാണ് പുതിയ ബജറ്റ് എന്നത് ശ്രദ്ധേയമാണ്. സ്വകാര്യവല്‍ക്കരണം, സാമ്പത്തിക പരിഷ്‌കരണം, വൈവിധ്യവല്‍ക്കരണം തുടങ്ങിയവ സര്‍ക്കാരിന്റെ പ്രധാന അജണ്ടകളില്‍ ഉള്‍പ്പെടുന്നു. ലക്ഷ്യപ്രാപ്തിക്കായി മുഴുവന്‍ ശേഷിയും ഉപയോഗിച്ച് മുന്നോട്ട് പോകുമെന്ന് സല്‍മാന്‍ രാജാവ് രാജ്യത്തെ അഭിസംബോധനചെയ്ത് കൊണ്ട് പറഞ്ഞു.
Adjust Story Font
16

