സൗദി അറേബ്യക്ക് നേരെ വീണ്ടും ഹൂതികളുടെ മിസൈൽ ആക്രമണം
നീണ്ട ഇടവേളക്ക് ശേഷമാണ് വീണ്ടും സൗദി അതിർത്തി കടന്ന് ഹൂതികളുടെ ആക്രമണം

സൗദി അറേബ്യക്ക് നേരെ വീണ്ടും ഹൂതികളുടെ മിസൈൽ ആക്രമണം. ജിസാനിലെ ആശുപത്രിക്കു നേരെ നടന്ന ആക്രമണത്തിൽ ആർക്കും പരിക്കില്ല. സമാധാനം പുനഃസ്ഥാപിക്കാൻ യു.എന്നിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും ആക്രമണം. നീണ്ട ഇടവേളക്ക് ശേഷമാണ് വീണ്ടും സൗദി അതിർത്തി കടന്ന് ഹൂതികളുടെ ആക്രമണം. ജീസാനിലെ ആശുപത്രിക്ക് നേരെയാണ് ചൊവ്വാഴ്ച രാത്രി മിസൈൽ ആക്രമണമുണ്ടായത്. സംഭവത്തിൽ ആശുപത്രി കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു. എന്നാൽ ആർക്കും പരിക്കേറ്റില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.
യമൻ അതിർത്തിക്കടുത്താണ് ആക്രമണം നടന്ന ആശുപത്രി. നേരത്തെ നിരവധി ആക്രമണങ്ങളാണ് ജിസാൻ, അബഹ തുടങ്ങിയ പ്രദേശങ്ങളെ ലക്ഷ്യമാക്കി ഹൂതികൾ നടത്തിയിരുന്നത്. ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ മിക്കതും സൗദി സഖ്യസേന യഥാസമയം പ്രതിരോധിച്ചിരുന്നു. യമനിൽ സമാധാനം പുനഃസ്ഥാപിക്കാൻ യു.എൻ നേതൃത്വത്തിൽ ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടയിലും റിയാദിൽ നടന്ന ജി.സി.സി ഉച്ചകോടിക്കുമിടയിലായിരുന്നു വീണ്ടും ഹൂതികളുടെ മിസൈൽ ആക്രമണമെന്നത് ശ്രദ്ധേയമാണ്.
Adjust Story Font
16

