Quantcast

സൗദിയില്‍ ഗതാഗത മേഖലയില്‍ വന്‍ വികസന പദ്ധതികള്‍ 

MediaOne Logo

Web Desk

  • Published:

    12 Dec 2019 1:40 AM IST

സൗദിയില്‍ ഗതാഗത മേഖലയില്‍ വന്‍ വികസന പദ്ധതികള്‍ 
X

സൌദിയില്‍ ഗതാഗത മേഖലയില്‍ വന്‍ പദ്ധതികള്‍ക്കാണ് ഗതാഗത മന്താലാലയം തയ്യാറെടുക്കുന്നത്. റോഡുകളിലെ സുരക്ഷയും, ഗുണമേന്മയും വർധിപ്പിക്കുക, ജിദ്ദ എയര്‍പോര്‍ട്ടിലെ പുതിയ ടെര്‍മിനല്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിപ്പിക്കുക, റിയാദ് കിംഗ് ഖാലിദ് എയര്‍പോര്‍ട്ട് വികസനം, മറ്റു എയര്‍പോര്‍ട്ടുകളില്‍ വിവിധ പദ്ധതികള്‍ ആരംഭിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് അടുത്ത വർഷം ഗതാഗത മന്ത്രാലയം മുന്‍ഗണന നല്‍കും.

ജിദ്ദ-റിയാദ് റെയില്‍ പാത പദ്ധതിയുമായി ബന്ധപ്പെട്ട പഠനത്തിനും, പദ്ധതിക്കാവശ്യമായ പണം ലഭ്യമാക്കുന്നതിനും കഴിഞ്ഞ ദിവസം കരാര്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തെ മൂന്ന് നഗരങ്ങളില്‍ പൊതുഗതാഗത പദ്ധതികള്‍ നടപ്പിലാക്കുന്നതിനും, രാജ്യത്തുടനീളം ടാക്‌സി സേവനം മെച്ചപ്പെടുത്തുന്നതിനും ഗതാഗത മന്ത്രാലയം ലക്ഷ്യം വെക്കുന്നുണ്ടെന്ന് ഗതാഗത മന്ത്രി എഞ്ചിനീയര്‍ സ്വാലിഹ് അല്‍ ജാസിര്‍ പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഗതാഗത ലോജിസ്റ്റിക് സേവന മേഖലയില്‍ 40,000 കോടി റിയാലിന്റെ നിക്ഷേപങ്ങളാണ് രാജ്യം നടത്തിയത്. അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റില്‍ റോഡ് ടോള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

TAGS :

Next Story