Quantcast

സൗദിയില്‍ ഇനി ഡ്രൈവറില്ലാ ബസുകള്‍; പരീക്ഷണ ഓട്ടം നടത്തി

MediaOne Logo

Web Desk

  • Published:

    14 Dec 2019 2:16 AM IST

സൗദിയില്‍ ഇനി ഡ്രൈവറില്ലാ ബസുകള്‍; പരീക്ഷണ ഓട്ടം നടത്തി
X

സൗദിയില്‍ ഡ്രൈവറില്ലാതെ ഓടുന്ന ബസുകളുടെ പരീക്ഷണ ഓട്ടം നടത്തി. ജിദ്ദയിലെ കിംങ് അബ്ദുല്ല സയൻസ് ആൻറ് ടെക്നോളജി യൂണിവേഴ്സിറ്റി കാമ്പസിലായിരുന്നു പരീക്ഷണ ഓട്ടം. അടുത്ത വർഷം മുതൽ ഈ ബസുകളുപയോഗിച്ച് ഷട്ടിൽ സർവീസ് നടത്താനാണ് പദ്ധതി.

കമ്പ്യൂട്ടർ ബന്ധിത ബസ് സർവീസ്, ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. ഒല്ലി, ഇസെഡ് 10 എന്നീ പേരുകളിലുള്ള ഒട്ടോമാറ്റഡ് ബസുകളുടെ പരീക്ഷണ ഓട്ടം കഴിഞ്ഞ ദിവസമാണ് കിങ് അബ്ദുല്ല സയൻസ് ആന്റ് ടെക്നോളജി യൂണിവേഴ്സിറ്റി കാമ്പസിൽ നടന്നത്. ക്യാമറയും സെൻസർ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ബസ് പ്രവർത്തിപ്പിക്കുന്നത്. 3 ഡി പ്രിൻ്റഡ് ബോഡിയിലാണ് ബസിൻ്റെ നിർമ്മാണം. നിർമാണം എളുപ്പമായതിനാൽ ഇത്തരം വാഹനങ്ങൾ നിർമിക്കാൻ കാലതാമസമില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു. അടുത്ത വർഷം മുതൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ഈ ബസ് ഉപയോഗിച്ച് ഷട്ടിൽ സർവീസ് നടത്താനാണ് പദ്ധതി. ഡിജിറ്റൽ വാഹന നിർമാതാക്കളായ ലോക്കല്‍ മോട്ടേഴ്‌സ് ഇന്‍ഡസ്ട്രീസ്, ഇ.സി മൈൽ, സൗദി പബ്ലിക് ട്രാൻസ്പോർട്ട് കമ്പനി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

Next Story