ഈന്തപ്പന യുനെസ്‌കോയുടെ അദൃശ്യ സാംസ്‌കാരിക പൈതൃക പട്ടികയിൽ ഇടം ലഭിച്ചു

ഈന്തപ്പന യുനെസ്‌കോയുടെ അദൃശ്യ സാംസ്‌കാരിക പൈതൃക പട്ടികയിൽ ഇടം ലഭിച്ചു. തങ്ങളുടെ സംസ്‌കാരത്തിന്റെ അടയാളമായ ഈന്തപ്പനക്ക് ലഭിച്ച ഈ നേട്ടത്തിൽ ആഹ്ലാദിക്കുകയാണ് അറബ് ലോകം.
കൊളംബിയയിലെ ബാഗോട്ടയിൽ നടന്ന യുനെസ്‌കോ ഇൻറർ ഗവൺമെന്റല്‍ കമ്മിറ്റിയുടെ 14ാം വാർഷിക യോഗത്തിലാണ് ഈന്തപ്പന പട്ടികയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത്, ഇറാഖ്, ജോർഡൻ, കുവൈത്ത്, മൗറിത്താനിയ, മൊറോകോ, ഒമാൻ, ഫലസ്തീൻ, സൗദി അറേബ്യ, സുഡാൻ, തുനീഷ്യ, യമൻ എന്നീ 14 അറബ് രാജ്യങ്ങളുടെ പിന്തുണ ലഭിച്ചതോടെയാണ് ഈന്തപ്പന പട്ടികയിൽ രജിസ്റ്റർ ചെയ്തത്. അറബ് സാംസ്‌കാരിക ഐക്യത്തെ പ്രതിഫലിപ്പിക്കുകയും ഭാവി തലമുറകൾക്കായി അവ സംരക്ഷിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നതാണ് നടപടി. ഫാൽക്കൺറി, ബദുക്കളുടെ പരമ്പരാഗത നെയ്ത്തു രീതിയായ അൽ സാദു, നാടോടി കാവ്യരൂപമായ അൽ തഗ്രൂദ, യു.എ.ഇ പരമ്പരാഗത നൃത്തമായ അൽ അയാല, നൃത്തവും കവിതയും ഒത്തുചേരുന്ന അൽ റസ്ഫ, ഒത്തുേചർന്ന് ഇരിക്കുന്ന ഇടമായ മജ്ലിസ്, കഹ്വ എന്ന അറബിക് കോഫി, പ്രകടന രൂപമായ അൽ അസി എന്നിവ നേരത്തേ തന്നെ യുനെസ്‌കോ പട്ടികയിൽ ഇടംനേടിയിരുന്നു.
Adjust Story Font
16

