Quantcast

സൗദിയില്‍ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്

MediaOne Logo

Web Desk

  • Published:

    17 Dec 2019 3:35 AM IST

സൗദിയില്‍ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്
X

സൗദിയില്‍ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്. സാമ്പത്തിക മേഖലയിലും സ്വദേശികളുടെ പങ്കാളിത്തം വര്‍ധിച്ചു. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഈ വര്‍ഷത്തെ അവസാന പാദത്തില്‍ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് 12 ശതമാനമായി കുറഞ്ഞു. രണ്ടാം പാദത്തില്‍ ഇത് 12.3 ശതമാനമായിരുന്നു. രാജ്യത്ത് സ്വദേശികളിൽ 5.8 ശതമാനം പുരുഷന്മാരും, 30.8 ശതമാനം സ്ത്രീകളും തൊഴില്‍ രഹിതരായുണ്ട്. സൗദിയിലെ തൊഴില്‍ മേഖലയില്‍ 76 ശതമാനം വിദേശികളാണ് ജോലിചെയ്യുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്താകെയുള്ള 12.93 മില്യണ്‍ തൊഴിലാളികളില്‍ 3.1 മില്യണ്‍ സ്വദേശികളാണുള്ളത്. സാമ്പത്തിക മേഖലയില്‍ സൗദികളുടെ പങ്കാളിത്തം 45.0 ശതമാനത്തില്‍ നിന്ന് 45.5 ശതമാനമായി വര്‍ധിച്ചു. തൊഴില്‍ അന്വേഷകരായി 10 ലക്ഷത്തിലധികം (10,25,328) സ്വദേശികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ തൊഴിലന്വേഷകരില്‍ ചിലര്‍ സ്വന്തമായി ജോലി ചെയ്യുന്നവരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Next Story