സൗദിയിലെ ആദ്യത്തെ സിനിമ മ്യൂസിയം മദീനയില്‍ വരുന്നു

സൗദിയിലെ ആദ്യത്തെ സിനിമ മ്യൂസിയം മദീനയില്‍ വരുന്നു. പ്രവാചക ചരിത്രം വിശദീകരിക്കുന്ന ത്രീ.ഡി സിനിമകളാണ് പ്രദര്‍ശനത്തിനൊരുങ്ങുന്നത്. അടുത്ത വര്‍ഷം ആദ്യം മുതല്‍ മ്യൂസിയത്തില്‍ സിനിമ പ്രദര്‍ശനമാരംഭിക്കും.
പ്രവാചക ചരിത്രം വിശദീകരിക്കുന്ന ത്രീ.ഡി സിനിമകളാണ് പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. 8ഡി ശബ്ദ സാങ്കേതിക വിദ്യ ഉപയോഗിച്ച് മൊഴിമാറ്റം നടത്തി എട്ട് ഭാഷകളിലായാണ് സിനിമകള്‍ പ്രദര്‍ശനത്തിനെത്തുക. മുഹമ്മദ് നബിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രങ്ങള്‍ വിശദീകരിക്കുന്ന ആറ് സിനിമകളുമായാണ് സിനിമാ മ്യൂസിയം പ്രവര്‍ത്തനമാരംഭിക്കുകയെന്ന് പ്രൊജക്ട് ചെയര്‍മാന്‍ അഹമ്മദ് അല്‍ ജുറൈഷി പറഞ്ഞു. അടുത്ത വര്‍ഷം ആദ്യത്തില്‍ തന്നെ ആരംഭിക്കുവാനാണ് പദ്ധതി. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, തുര്‍ക്കിഷ്, ഹിന്ദി, ഉറുദു, മലേഷ്യന്‍, ഇന്തോനേഷ്യന്‍ എന്നീ ഭാഷകളാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീര്‍ത്ഥാടകര്‍ക്കും, സന്ദര്‍ശകര്‍ക്കും പ്രവാചക ചരിത്രം എളുപ്പത്തില്‍ ഗ്രാഹ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
Adjust Story Font
16

