Quantcast

ആധാര്‍-പാന്‍ ലിങ്കിങ് സമയം 31ന് അവസാനിക്കും; പാന്‍കാര്‍ഡ് മാത്രമുള്ള പ്രവാസികള്‍ക്ക് ആശങ്ക  

MediaOne Logo

Web Desk

  • Published:

    28 Dec 2019 2:18 AM IST

ആധാര്‍-പാന്‍ ലിങ്കിങ് സമയം 31ന് അവസാനിക്കും; പാന്‍കാര്‍ഡ് മാത്രമുള്ള പ്രവാസികള്‍ക്ക് ആശങ്ക  
X

പാന്‍കാര്‍‍ഡുള്ള പ്രവാസികള്‍ അവ ആധാറുമായി ലിങ്ക് ചെയ്യാനുള്ള സമയം ഈമാസം 31 ന് അവസാനിക്കും. കഴിഞ്ഞയാഴ്ച ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ നോട്ടീസ് പ്രവാസികളെ ആശങ്കയിലാക്കുകയാണ്.

പ്രവാസികള്‍ക്ക് ആധാറും പാന്‍കാര്‍ഡും നിര്‍ബന്ധമല്ലെന്നാണ് ഇപ്പോഴും സര്‍ക്കാറിന്റെ വിശദീകരണം. എന്നാല്‍ പാന്‍കാര്‍ഡ് സ്വന്തമായുള്ള പ്രവാസികള്‍ ഈമാസം 31 ന് മുന്‍പ് അവ ആധാറുമായി ലിങ്ക് ചെയ്യണം. അല്ലാത്തപക്ഷം പെര്‍മെനന്റ് അക്കൗണ്ട് നമ്പര്‍ അഥവാ പാന്‍ പ്രവര്‍ത്തന യോഗ്യമല്ലാതാവുമെന്നാണ് നോട്ടീസില്‍ പറയുന്നത്. നാട്ടിലെ പണമിടപാടുകളെ ഇത് ബാധിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍, പാന്‍കാര്‍ഡുള്ള പല പ്രവാസികള്‍ക്കും ആധാര്‍കാര്‍ഡില്ല എന്നതാണ് അവര്‍ നേരിടുന്ന പ്രശ്നം. നേരത്തേ പ്രവാസികള്‍ക്ക് ആധാര്‍ വേണ്ട എന്നതായിരുന്നു സര്‍ക്കാര്‍ നയം. കഴിഞ്ഞ കേന്ദ്ര ബജറ്റിലാണ് പ്രവാസികള്‍ക്ക് ആധാര്‍ നല്‍കാമെന്ന തീരുമാനമുണ്ടായത്. പ്രവാസികളുടെ നാട്ടിലെ പല ധനവിനിമയത്തിനും പാന്‍ കാര്‍ഡ് ആവശ്യമാണ്. ആധാര്‍ സ്വന്തമായില്ലാത്തവര്‍ ലിങ്ക് ചെയ്യാത്തതിന്റെ പേരില്‍ തങ്ങളുടെ പാന്‍കാര്‍ഡുകള്‍ പ്രവര്‍ത്തന ക്ഷമമല്ലാതാവുമോ എന്നതാണ് പ്രവാസികളുടെ ആശങ്ക. പാന്‍കാര്‍ഡിന് ഗള്‍ഫില്‍ നിന്ന് അപേക്ഷിക്കാമെങ്കിലും ആധാറിന് അപേക്ഷിക്കാന്‍ വിദേശത്ത് സംവിധാനവുമില്ല.

TAGS :

Next Story