സൗദിയില്‍ ഇവന്റ് വിസയിലെത്തുന്ന സന്ദര്‍ശകരെ സ്വീകരിക്കുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
സൗദി - ബഹറൈന്‍ അതിര്‍ത്തിയായ കിംഗ് ഫഹദ് കോസ്‌വേയിലാണ് സന്ദര്‍ശകരുടെ വിസ നടപടികള്‍ വേഗത്തിലാക്കുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചത്

സൗദിയില്‍ പുതുതായി ആരംഭിച്ച ഇവന്റ് വിസയിലെത്തുന്ന സന്ദര്‍ശകരെ സ്വീകരിക്കുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സൗദി - ബഹറൈന്‍ അതിര്‍ത്തിയായ കിംഗ് ഫഹദ് കോസ്‌വേയിലാണ് സന്ദര്‍ശകരുടെ വിസ നടപടികള്‍ വേഗത്തിലാക്കുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചത്. സൗദിയില്‍ മാര്‍ച്ചില്‍ ആരംഭിക്കുന്ന ഫെസ്റ്റിവെലിനോടനുബന്ധിച്ചുള്ള തിരക്ക് പരിഗണിച്ചാണ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. സൗദി കിഴക്കന്‍ പ്രവിശ്യയില്‍ അടുത്ത മാര്‍ച്ച് മുതല്‍ ആരംഭിക്കുന്ന ഫെസ്റ്റിവെലിനോടനുബന്ധിച്ചാണ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചത്. അടുത്തിടെ രാജ്യം പ്രഖ്യാപിച്ച ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അനുവദിക്കുന്ന സീസണ്‍ വിസകളില്‍ രാജ്യത്തേക്കെത്തുന്ന സന്ദര്‍ശകരുടെ തിരക്ക് പരിഗണിച്ചാണ് മുന്നൊരുക്കം.
രാജ്യതിര്‍ത്തിയായ സൗദി ബഹറൈന്‍ കോസ് വേയിലാണ് ഇതിന്റെ ആദ്യ പടി ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചത്. വിസ നടപടികള്‍ക്ക് രാജ്യം തുടക്കം കുറിക്കുന്നതോടെ സുഖമമായി കൈകാര്യം ചെയ്യുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും കിംഗ് ഫഹദ് കോസ് വേയില്‍ പൂര്‍ത്തീകരിച്ചതായി സി.ഇ.ഒ എഞ്ചിനിയര്‍ ഇമാദ് അല്‍ മുഹൈസിന്‍ പറഞ്ഞു. പുതിയ വിസകള്‍ അനുവദിക്കുന്നതോടെ വലിയ തോതിലുള്ള സന്ദര്‍ശക പ്രവാഹമാണ് രാജ്യം പ്രതീക്ഷിക്കുന്നതെന്നും ഇമാദ് അല്‍ മുഹൈസിന്‍ കൂട്ടിചേര്‍ത്തു. മാര്‍ച്ച് ഒന്ന് മുതലാണ് കിഴക്കന്‍ പ്രവിശ്യ സീസണ്‍ ഫെസ്റ്റിവെലിന് തുടക്കം കുറിക്കുന്നത്. ഇത് രണ്ടാം തവണയാണ് കിഴക്കന്‍ പ്രവിശ്യയില്‍ ഫെസ്റ്റിവെലെത്തുന്നത്.
കഴിഞ്ഞ വര്‍ഷം മുതല്‍ രാജ്യത്ത് ആരംഭിച്ച പ്രവിശ്യ ഫെസ്റ്റിവെലുകള്‍ക്ക് വമ്പിച്ച ജനപിന്തുണയും വിനോദ സഞ്ചാര പ്രവാഹവുമാണ് അനുഭവപ്പെട്ടത്. ഇതിന്റെ ഭാഗമായി നവംബറില്‍ ആരംഭിച്ച റിയാദ് ഫെസ്റ്റിവലിന്റെ സമയം രണ്ട് തവണ ദീര്‍ഘിപ്പിക്കുകയുണ്ടായി. ഫെസ്‌റ്റിവെലുകളോടനുബന്ധിച്ച് രാജ്യത്തെക്കെത്തിയ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി ടൂറിസം മന്ത്രാലയവും വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ഹോട്ടല്‍ ടൂറിസം മേഖലയില്‍ കഴിഞ്ഞ വര്‍ഷം നാല്‍പ്പത് ശതമാനത്തിലേറെ വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞതായും സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.
Adjust Story Font
16

