സൗദിയിൽ ഇനി മുതല്‍ ഉല്‍പന്നങ്ങളില്‍ വാറ്റ് പ്രദര്‍ശിപ്പിക്കണം
ഉൽപന്നങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലയും ഉപഭോക്താവിന് നൽകുന്ന ബില്ലിലെ വിലയും ഒന്നായിരിക്കണം

സൗദിയിൽ കച്ചവട സ്ഥാപനങ്ങളിലെ ഉൽപന്നങ്ങളിൽ മൂല്യവർധിത നികുതി ഉൾപ്പെടെയുള്ള വില രേഖപ്പെടുത്തണമെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയം. ഇത് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ഉപഭോക്താക്കൾക്ക് പരാതി നൽകാം. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
കച്ചവട സ്ഥാപനങ്ങളിലെ ഉൽപന്നങ്ങളിൽ മൂല്യവർധിത നികുതി പ്രദർശിപ്പിക്കാതിരിക്കുകയും വിൽപ്പന സമയത്ത് നികുതി ഈടാക്കുകയും ചെയ്യുന്ന രീതി പല കച്ചവട സ്ഥാപനങ്ങളിലും കണ്ടുവരുന്നുണ്ട്. ഇത് അനുവദിക്കാനാവില്ലെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി. ഉൽപന്നങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലയും ഉപഭോക്താവിന് നൽകുന്ന ബില്ലിലെ വിലയും ഒന്നായിരിക്കണം. ഇത് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ മന്ത്രാലയത്തിന്‍റെ ആപ് വഴി ഉപഭോക്താക്കൾക്ക് പരാതികൾ നൽകാം. സ്ഥാപനം പ്രവർത്തിക്കുന്ന ലൊക്കേഷനും ഫോട്ടോയും പരാതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ആപ് വഴി സമർപ്പിക്കാനാകും. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Adjust Story Font
16

