ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ അനന്തര ഫലമാണ് ഇറാഖിലുണ്ടായതെന്ന് സൗദി അറേബ്യ
ഇറാഖിലുണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ മേഖല ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വേദിയാകാനിടയുണ്ട്

ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ അനന്തര ഫലമാണ് ഇറാഖിലുണ്ടായതെന്ന് സൌദി അറേബ്യ. പലപ്പോഴായി സൌദി അറേബ്യ നല്‍കിയ മുന്നറിയിപ്പുകള്‍ തീവ്രവാദി സംഘങ്ങള്‍ അവഗണിച്ചു. മേഖലയെ അസ്ഥിരപ്പെടുത്തുന്ന നീക്കങ്ങള്‍ക്ക് തടയിടണം. ഇറാഖിലുണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ മേഖല ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വേദിയാകാനിടയുണ്ട്. ഇതിനാല്‍ സംയംമനം പാലിക്കണമെന്നും മേഖലയിലെ സമാധാനത്തിന് ലോക രാജ്യങ്ങള്‍ നടപടി കൈ കൊള്ളണമെന്നും സൌദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍ ട്വീറ്റ് ചെയ്തു.
Next Story
Adjust Story Font
16

