Quantcast

ഇറാനുമായി യുദ്ധത്തിനില്ലെന്ന് അമേരിക്ക

ഇറാനുമായി അമേരിക്ക യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും സംഘര്‍ഷത്തിന്റെ തീവ്രത കുറയ്ക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും പോംപിയോ അടിവരയിട്ട് പറഞ്ഞതായി പ്രസ്താവനയിൽ വ്യക്തമാക്കി.   

MediaOne Logo

Web Desk

  • Published:

    7 Jan 2020 1:02 PM IST

ഇറാനുമായി യുദ്ധത്തിനില്ലെന്ന് അമേരിക്ക
X

യുദ്ധം ഒഴിവാക്കണമെന്ന് അമേരിക്കയോട് സൗദി അറേബ്യ. സൗദി ഉപ പ്രതിരോധമന്ത്രി ഖാലിദ് ബിൻ സൽമാൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്തി. അമേരിക്ക ഇറാനെതിരെ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് മൈക്ക് പോംപിയോ സൗദിയെ അറിയിച്ചു. യു.എസ് പ്രതിരോധ സെക്രട്ടറി മൈക്ക് എസ്പർ, ദേശീയ സുരക്ഷാ ഉപദേശകൻ റോബർട്ട് ഒബ്രിയാൻ എന്നിവരുമായും ഖാലിദ് ബിൻ സൽമാൻ ചർച്ച നടത്തി.

വിദേശത്തുള്ള അമേരിക്കന്‍ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനായി നിർണായക നടപടിയെടുക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമീപകാല തീരുമാനത്തെക്കുറിച്ച് പോംപിയോ ചർച്ച ചെയ്തതായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ പറഞ്ഞു. ഇറാൻ ഭരണകൂടത്തിന്റെ ഭീഷണിയെ നേരിടാൻ സൗദി അറേബ്യയുടെ പിന്തുണയ്ക്കും അമേരിക്കയുമായി ചേർന്ന് പ്രവർത്തിച്ചതിനും പോംപിയോ മന്ത്രിയോട് നന്ദി പറഞ്ഞു. ഇറാനുമായി അമേരിക്ക യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും സംഘര്‍ഷത്തിന്റെ തീവ്രത കുറയ്ക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും പോംപിയോ അടിവരയിട്ട് പറഞ്ഞതായി പ്രസ്താവനയിൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.

TAGS :

Next Story