സ്പാനിഷ് സൂപ്പര്‍കപ്പ് ഫുട്ബോളിലെ ആദ്യ സെമിയില്‍ വലന്‍സിയക്കെതിരെ റയല്‍ മാഡ്രിഡിന് ജയം
ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് വലന്‍സിയയെ തോല്‍പ്പിച്ചത്

ജിദ്ദയില്‍ നടന്ന സ്പാനിഷ് സൂപ്പര്‍കപ്പ് ഫുട്ബോളിലെ ആദ്യ സെമിയില്‍ വലന്‍സിയക്കെതിരെ റയല്‍ മാഡ്രിഡിന് ജയം. കളിയില്‍ സമഗ്രാധിപത്യം പുലര്‍ത്തിയ റയല്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് വലന്‍സിയയെ തോല്‍പ്പിച്ചത്.
സൌദിയിലെ ജിദ്ദയിലായിരുന്നു മത്സരം. മലയാളികളടക്കം അറുപതിനായിരം പേര്‍ തിങ്ങി നിറഞ്ഞ കിങ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലായിരുന്നു മത്സരം.

കളി തുടങ്ങി പതിനഞ്ചാം മിനിറ്റില്‍ റയലിന് കോര്‍ണര്‍ ലഭിച്ചു. ടോണി ക്രൂസിന്റെ കാലില്‍ നിന്നും മാരിവില്ലു പോലെ പന്ത് പോസ്റ്റിലേക്ക്. 39-ആം മിനിറ്റില്‍ പാസിലൂടെ ലഭിച്ച പന്ത് നെഞ്ചില്‍ വാങ്ങിയ ഇസ്കോ റയലിന്റെ രണ്ടാം ഗോള്‍ നേടി.

അറുപത് ശതമാനം പന്തടക്കം പാലിച്ച റയില്‍ അറുപത്തയഞ്ചാം മിനിറ്റിലെ ലൂക്കാ മോഡ്രിച്ചിന്റെ ഗോളോടെ സമഗ്രാധിപത്യം നേടി.
അധികസമയത്ത് കളിയവസാനിക്കാനിക്കെ പെനാള്‍ട്ടി ബോക്സില്‍ വെച്ച് ലഭിച്ച ഫൌളില്‍ വലന്‍സിയയുടെ ഡാനിയല്‍ പറേജോ ആശ്വാസ ഗോള്‍ നേടി. ഇന്ന് ജിദ്ദയില്‍ വെച്ച് തന്നെ ബാഴ്സലോണ അത്‌ലറ്റികോ മാഡ്രിഡിനെ നേരിടും.
Adjust Story Font
16

