Quantcast

ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസക്ക് പുതിയ നിബന്ധനയുമായി സൗദി

MediaOne Logo

Web Desk

  • Published:

    14 Jan 2020 12:28 AM IST

ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസക്ക് പുതിയ നിബന്ധനയുമായി സൗദി
X

സൗദിയിലേക്ക് ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ ലഭിക്കുവാൻ പുതിയ നിബന്ധന. സൗദി വിമാനങ്ങളിലെത്തിയാൽ മാത്രമേ ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ ലഭിക്കുകയുള്ളൂ. അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ വിസകളുള്ളവര്‍ക്കും, ഷെൻഗൺ വിസയുള്ളവർക്കുമാണ് പുതിയ നിബന്ധന ബാധകമാകുക.

കഴിഞ്ഞ സെപ്തംബർ 27 മുതലാണ് സൗദിയിലേക്ക് ഓൺ അറൈവൽ ടൂറിസ്റ്റ് വിസ പ്രാബല്യത്തിൽ വന്നത്. 49 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമായിരുന്നു ആദ്യ ഘട്ടത്തിൽ വിസ അനുവദിച്ചിരുന്നത്. ഇതിന് പുറമെയാണ് അമേരിക്ക, ബ്രിട്ടൻ, ഷെൻഗൺ എന്നീ രാജ്യങ്ങളിലെ വിസകളുള്ളവര്‍ക്കും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് പ്രവേശന വിസയുള്ളവര്‍ക്കും സൗദിയിലേക്ക് ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസകള്‍ ഇക്കഴിഞ്ഞ ഒന്നാം തിയതിമുതൽ അനുവദിച്ചു തുടങ്ങിയത്.

എന്നാൽ അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ വിസകളുള്ളവര്‍ക്കും, ഷെൻഗൺ വിസയുള്ളവർക്കും രാജ്യത്തേക്ക് പ്രവേശിക്കാൻ വിദേശ വിമാനങ്ങളിൽ എത്താൻ പാടില്ല. ഇങ്ങിനെയുള്ളവർ സൗദി വിമാനങ്ങളായ സൌദി എയർലൈൻസ്, ഫ്ലൈ നാസ്, ഫ്ലൈ അദീൽ, സൌദി ഗൾഫ് എയർലൈൻസ് എന്നീ വിമാനങ്ങളിൽ തന്നെ സൌദിയിലെത്തണം. ഇങ്ങിനെ എത്തുന്നവർക്ക് റിയാദ്, ജിദ്ദ, ദമ്മാം വിമാനതാവളങ്ങളിൽ നിന്ന് ഓണ്‍ അറൈവല്‍ വിസ ലഭിക്കും. അതിന് ശേഷം രാജ്യത്തെവിടെയും സഞ്ചരിക്കാൻ അനുമതിയുണ്ട്.

TAGS :

Next Story