ഇറാഖിന്റെ സുരക്ഷക്കും സ്ഥിരതക്കും വേണ്ടി നിലകൊള്ളുമെന്ന് സൗദി മന്ത്രിസഭ

ഇറാഖിന്റെ സുരക്ഷക്കും സ്ഥിരതക്കും വേണ്ടി നിലകൊള്ളുമെന്ന് സൗദി മന്ത്രിസഭ. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ യമാമ കൊട്ടാരത്തിൽ ചേർന്ന മന്ത്രി സഭാ യോഗമാണ് ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയത്.
സഹോദര രാജ്യമായ ഇറാഖിനൊപ്പമായിരിക്കും സൗദി അറേബ്യ നിലകൊള്ളുക. ആ രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും അറബ് ലോകവുമായുള്ള അതിന്റെ ബന്ധവും ഭീഷണിയിലാകുന്ന ഒരു സാഹചര്യത്തെയും അനുവദിക്കാനാവില്ല. അത്തരം എല്ലാ പ്രതിസന്ധികളെയും മറിക്കടക്കാൻ സൗദി അറേബ്യ ഒപ്പം നിൽക്കുമെന്ന് മന്ത്രിസഭാ യോഗത്തില്‍ സല്‍മാന്‍ രാജാവ് പറഞ്ഞു. ഐ.എസിനെതിരെ പോരാടാൻ അന്താരാഷ്ട്ര സംഖ്യസേന സ്ഥിതി ചെയ്യുന്ന രണ്ട് ഇറാഖീ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാനിയൻ ആക്രമണങ്ങളെ മന്ത്രിസഭ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളും ഉടമ്പടികളും പാലിക്കാനും മേഖലയുടെ സുരക്ഷ ദുർബലപ്പെടുത്തുന്ന നടപടികൾ അവസാനിപ്പിക്കാനും ഇറാനെ നിർബന്ധിതരാക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
Adjust Story Font
16

