Quantcast

സൗദിയിലെ ബലദിയ്യ സ്ട്രീറ്റില്‍ വന്‍ തീപിടുത്തം

MediaOne Logo

Web Desk

  • Published:

    15 Jan 2020 2:27 AM IST

സൗദിയിലെ  ബലദിയ്യ സ്ട്രീറ്റില്‍ വന്‍ തീപിടുത്തം
X

സൗദി ജിദ്ദയിലെ അസീസിയ്യയിലുള്ള ബലദിയ്യ സ്ട്രീറ്റില്‍ വന്‍ തീപിടുത്തം. മലയാളികളടക്കം നിരവധി പേര്‍ ജോലി ചെയ്യുന്ന സൂഖ് അല്‍ ഗുറാബിലെ ഇലക്ട്രിക് കടകള്‍ക്കും ഗോഡൗണിനുമാണ് തീപിടിച്ചത്. ഉച്ചക്ക് ശേഷം കടകള്‍ അടച്ച സമയത്താണ് തീപടര്‍ന്നത്. ഗോഡൗണില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. രാത്രി വൈകിയും തീയണക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് വരികയാണ്. ആളപായങ്ങളൊന്നും ഇത് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

TAGS :

Next Story