Quantcast

സൗദിയില്‍ വേനലവധിയിലുണ്ടായ മാറ്റം വാണിജ്യരംഗത്തും മാറ്റം ഉണ്ടാക്കാന്‍ സാധ്യത

സെക്കന്റ് ടേം പരീക്ഷ പൂര്‍ത്തിയാക്കി റമദാന്‍ 21ന് സ്‌കൂളുകള്‍ അടക്കുംവിധമാണ് പുതിയ ക്രമീകരണം, വേനലവധിക്ക് ശേഷം മുഹറം 11നാണ് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുക

MediaOne Logo

Web Desk

  • Published:

    18 Jan 2020 12:04 AM IST

സൗദിയില്‍  വേനലവധിയിലുണ്ടായ മാറ്റം വാണിജ്യരംഗത്തും മാറ്റം ഉണ്ടാക്കാന്‍ സാധ്യത
X

സൗദിയില്‍ ഈ വര്‍ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധിയിലുണ്ടായ മാറ്റം വാണിജ്യരംഗത്തും മാറ്റം ഉണ്ടാക്കിയേക്കും. സെക്കന്റ് ടേം പരീക്ഷ പൂര്‍ത്തിയാക്കി റമദാന്‍ 21ന് സ്‌കൂളുകള്‍ അടക്കുംവിധമാണ് പുതിയ ക്രമീകരണം. വേനലവധിക്ക് ശേഷം മുഹറം 11നാണ് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുക. റമദാനില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കി ചെറിയ പെരുന്നാളിന് ശേഷം സെക്കന്റ് ടേം പരീക്ഷ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

എന്നാല്‍ പരീക്ഷ നേരത്തെയാക്കുന്നതിലെ നേട്ടങ്ങളെ കുറിച്ച് പഠനം നടത്തിയ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ പരീക്ഷ നേരത്തെയാക്കാൻ സൌദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു. ഇതനുസരിച്ച് റമദാൻ പകുതിയോടെ ആരംഭിക്കുന്ന വേനലവധി മുഹറം 11 വരെ തുടരും. ഏകദേശം 110 ദിവസത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ലഭിക്കും.

ഇത് വാണിജ്യ മേഖലകളിൽ പുത്തനുണർവ് സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏകദേശം നാലുമാസം നീണ്ടുനിൽക്കുന്ന അവധി വിദേശികൾക്കും സ്വദേശികൾക്കും ഒരുപോലെ നേട്ടമാകും. അതേസമയം ഇത്രയും നീണ്ട അവധിക്കാലം ഉപയോഗപ്പെടുത്താൻ വിദേശികുടുംബങ്ങൾ കൂട്ടത്തോടെ നാട്ടിലേക്ക് പോകാനുള്ള സാധ്യതയുള്ളതും, സ്വദേശികൾ മറ്റു രാജ്യങ്ങളിലേക്ക് അവധിക്കാലം ചിലവഴിക്കാൻ പോകുമെന്നുള്ളതും, ചില വ്യാപാര മേഖലകളെ ദോഷകരമായി ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

TAGS :

Next Story