സൗദിയില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഇടിവ്

സൗദിയില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവ്. കഴിഞ്ഞ വര്‍ഷം ആഭ്യന്തര ഗതാഗത സംവിധാനങ്ങളില്‍ മൂന്നിലൊന്ന് സീറ്റുകള്‍ ഒഴിഞ്ഞു കിടന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ആഭ്യന്തര വിമാന സര്‍വീസുകളിലാണ് കൂടുതല്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടന്നത്.
രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളെ കുറിച്ച് പഠനം നടത്തിയ ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സാണ് കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. വ്യത്യസ്ത ഗതാഗത സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് പഠനം. ആഭ്യന്തര സര്‍വീസുകളില്‍ ലഭ്യമായ സര്‍വീസുകളുടെ അറുപത്തിനാല് ശതമാനവും, അന്താരാഷ്ട്ര സര്‍വീസുകളില്‍ എണ്‍പതേ ദശാംശം രണ്ട് ശതമാനം സീറ്റുകളും പോയ വര്‍ഷം ഉപയോഗപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ആഭ്യന്തര രംഗത്ത് വിത്യസ്ത ഗതാഗത മാര്‍ഗങ്ങളില്‍ ലഭ്യമായ 12.8 ദശലക്ഷം സീറ്റുകളില്‍ 7.73 ദശലക്ഷം സീറ്റുകളാണ് ഉപയോഗപ്പെടുത്തിയത്. 4.34 ദശലക്ഷം സീറ്റുകള്‍ ഒഴിഞ്ഞു കിടന്നു. അന്താരാഷ്ട്ര സര്‍വീസുകളില്‍ ലഭ്യമായ 6.01 ദശലക്ഷം സീറ്റുകളില്‍ അഞ്ചേ ദശാംശം നാലേ അഞ്ച് ദശലക്ഷം സീറ്റുകള്‍ ഉപയോഗപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്താമക്കുന്നു.
ആഭ്യന്തര യാത്രാ ബുക്കിംഗില്‍ ഏറ്റവും കൂടുതല്‍ സൗകര്യം ഉപയോഗിച്ചത് ട്രൈയിന്‍ സര്‍വീസുകളിലാണ്. തൊണ്ണൂറ്റി രണ്ട് ശതമാനം സീറ്റുകള്‍ ഉപയോഗപ്പെടുത്തി. സമുദ്ര ഗതാഗത സംവിധാനങ്ങളിലും യാത്രക്കാരുടെ അനുപാതത്തില്‍ താരതമ്യേന വര്‍ധനവ് രേഖപ്പെടുത്തി.
വ്യോമ ഗതാഗത രംഗത്ത് അന്താരാഷ്ട്ര സര്‍വീസുകളില്‍ എണ്‍പതേ ദശാംശം രണ്ട് ശതമാനം ഉപയോഗപ്പെടുത്തിയപ്പോള്‍ ആഭ്യന്തര രംഗത്ത് അറുപത്തിനാലേ ദശാംശം എട്ട് ശതമാനം മാത്രമാണ് ഉപയോഗപ്പെടുത്തിയത്. രാജ്യത്ത് പൊതു ഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പഠനം നടന്നത്. കൂടുതല്‍ പേരെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നതിന് വിവിധ പദ്ധതികള്‍ക്കും സര്‍കാര്‍ രൂപം നല്‍കി വരുന്നുണ്ട്.
Adjust Story Font
16

