ശെെത്യം ശക്തിപ്രാപിക്കുന്നു; സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മഞ്ഞുവീഴ്ച്ച

ശൈത്യം ശക്തിപ്രാപിച്ചതോടെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മഞ്ഞുവീഴ്ചയും ശക്തമായി. ‘നിയോം പദ്ധതി’ പ്രദേശത്ത് മഞ്ഞ് പുതച്ച് കിടക്കുന്ന ദൃശ്യങ്ങള്‍ നിയോം അധികൃതര്‍ പുറത്ത് വിട്ടു. മലനിരകളും താഴ്‍വാരങ്ങളും കാണാന്‍ സഞ്ചാരികള്‍ തബൂക്കിലേക്ക് എത്തിതുടങ്ങി.
ശൈത്യം കഠിനമായതോടെ രാജ്യത്തിന്റെ വടക്ക്-പടിഞ്ഞാറന്‍ പ്രവശ്യയായ തബൂക്കില്‍ മഞ്ഞ് വീഴ്ച ശക്തമായികൊണ്ടിരിക്കുകയാണ്. പോയവാരം രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് തബൂക്കില്‍ രേഖപ്പെടുത്തിയത്. താപനില മൈനസ് ഒരു ഡിഗ്രിവരെ എത്തിയതോടെ തബൂക്കിന്റെ വിവധ ഭാഗങ്ങളില്‍ ഹിമവർഷവും ശക്തി പ്രാപിച്ചു.
പ്രകൃതി രമണീയതകൊണ്ടും, ചരിത്രവിസമയങ്ങള്‍കൊണ്ടും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഭൂപ്രദേശമാണ് തബൂക്ക്. മഞ്ഞ് വീഴ്ചകൂടി ആരംഭിച്ചതോടെ നിരവധി പേരാണ് ഈ മനോഹര ദൃശ്യങ്ങൾ കാണാനായി എത്തികൊണ്ടിരിക്കുന്നത്.
Next Story
Adjust Story Font
16

