വൻ ശക്തി രാജ്യങ്ങളെ പിന്നിലാക്കി ലോക ശക്തരിൽ ഇടംപിടിച്ച് സൗദി
ആഗോള തലത്തിലുള്ള സ്വാധീനം, സൈനിക, സാമ്പത്തിക, രാഷ്ട്രീയ ശക്തി, ആഗോള തലത്തില്‍ നല്‍കിവരുന്ന സഹായങ്ങള്‍, തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്

ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യയും. യു.എസ് ന്യൂസ് ആന്റ് വേള്‍ഡ് റിപ്പോര്‍ട്ടില്‍ പത്താം സ്ഥാനത്താണ് സൗദിയുടെ സ്ഥാനം.
യു.എസ് ന്യൂസ് ആന്റ് വേള്‍ഡ് റിപ്പോര്‍ട്ടനുസരിച്ച്, ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളുടെ പട്ടികയില്‍ സൗദി പത്താം സ്ഥാനത്താണ്. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 20,000 വിദഗ്ധരെ പങ്കെടുപ്പിച്ച് നടത്തിയ അഭിപ്രായ സര്‍വേയിലൂടെയാണ് ശക്തരായ രാജ്യങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ആഗോള തലത്തിലുള്ള സ്വാധീനം, സൈനിക, സാമ്പത്തിക, രാഷ്ട്രീയ ശക്തി, ആഗോള തലത്തില്‍ നല്‍കിവരുന്ന സഹായങ്ങള്‍, തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. കാനഡ, യു.എ.ഇ, തുര്‍ക്കി, ഇന്ത്യ, സ്വിറ്റ്‌സാര്‍ലാന്റ്, ഓസ്‌ട്രേലിയ, ഇറ്റലി, ഖത്തര്‍ തുടങ്ങി നിരവധി വന്‍ശക്തി രാജ്യങ്ങള്‍ക്കും മുന്നിലാണ് സൗദിയുടെ സ്ഥാനം.
Adjust Story Font
16

