Quantcast

ജി-20 ഉച്ചകോടിക്കുള്ള മുന്നൊരുക്കമായി സൗദി ടി-20  സമ്മേളനം സംഘടിപ്പിച്ചു

സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ഈ വര്‍ഷത്തെ ജി-20 ഉച്ചകോടിയുടെ മുന്നോടിയായാണ് സമ്മേളനം സഘടിപ്പിച്ചത്.

MediaOne Logo

Web Desk

  • Published:

    22 Jan 2020 3:06 AM IST

ജി-20 ഉച്ചകോടിക്കുള്ള മുന്നൊരുക്കമായി സൗദി  ടി-20  സമ്മേളനം സംഘടിപ്പിച്ചു
X

ജി-20 ഉച്ചകോടിക്കുള്ള മുന്നൊരുക്കവുമായി സൗദി സംഘടിപ്പിച്ച ടി-20 സമ്മേളനത്തില്‍ വ്യത്യസ്ത വിഷയങ്ങളുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. ലോകം അഭിമുഖീകരിക്കുന്ന നിരവധി വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയായി. അറുപത്തിയഞ്ച് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ചു.

സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ഈ വര്‍ഷത്തെ ജി-20 ഉച്ചകോടിയുടെ മുന്നോടിയായാണ് സമ്മേളനം സഘടിപ്പിച്ചത്. ഉച്ചകോടിയില്‍ അവതരിപ്പിക്കേണ്ട പ്രധാന വിഷയങ്ങളും പ്രശ്‌നങ്ങളും ക്രോഡീകരിക്കുന്നതിന്റെ ഭാഗമായാണ് സെമിനാര്‍. സമ്മേളനത്തില്‍ അറുപത്തി അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള അഞ്ഞൂറ്റി അന്‍പത് പേര്‍ പങ്കെടുത്തു. ഒപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നൂറ്റി അന്‍പതോളം തിങ്ക്ടാങ്കുകളും പങ്കാളികളായി.

രാജ്യം സാക്ഷ്യംവഹിക്കുന്ന വലിയ സമ്മേളനത്തിന്റെ മുന്നോടിയായുള്ള മുന്‍ഗണനാ ക്രമവും വിഷയങ്ങളും തെരഞ്ഞെടുക്കാനുള്ള വേദിയാണ് ടി-20 സമ്മേളനമെന്ന് ചെയര്‍മാന്‍ ഡോ. ഫഹദ് അല്‍ തുര്‍ക്കി പറഞ്ഞു. ലോകം അഭീമുഖീകരിക്കുന്ന നിരവധി വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയായി. കാലാവസ്ഥ, ഊര്‍ജ്ജം, കുടിയേറ്റം, യുവത, സാങ്കേതികവിദ്യ, സാമ്പത്തിക വികസനം, ഭക്ഷ്യ സുരക്ഷ, ജല ലഭ്യത എന്നിവയുള്‍പ്പെടുന്ന നിരവധി വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. വിവിധ വിഷയങ്ങളില്‍ അഞ്ഞൂറ്റി എഴുപത് പ്രബന്ധങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. ഇവയില്‍ തെരഞ്ഞെടുക്കപ്പെടുന്നവ നവംബറില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി ചെയര്‍മാന്‍ ഫഹദ് അല്‍ തുര്‍ക്കി പറഞ്ഞു.

TAGS :

Next Story