സൗദിയില്‍ മലയാളി നഴ്സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഒരു മലയാളി നഴ്സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇവരെ അസീര്‍ നാഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.
സൗദിയിൽ നഴ്സുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സംഭവം ഗൗരവമായി കാണണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യമന്ത്രിക്ക് കത്തയച്ചു. സൗദിയില്‍ കൊറോണ ബാധിച്ചവരില്‍ മലയാളി നഴ്സുമാരുണ്ടെന്ന സന്ദേശം ലഭിച്ചിട്ടുണ്ടെന്നും അവര്‍ക്ക് അവിടെ തന്നെ ചികിത്സ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ തിരുവനന്തപുരത്ത് പറഞ്ഞു. ചൈനയിൽ നിന്നും കൊച്ചിയിലെത്തിയ 32 യാത്രക്കാരെ നെടുമ്പാശ്ശേരിയിൽ പരിശോധനക്ക് വിധേയമാക്കി. പരിശോധനയിൽ ഇവര്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു.
Next Story
Adjust Story Font
16

