ഇന്ത്യയില്‍ നിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ് വിമാന സര്‍വീസുകളില്‍ വ്യോമയാന മന്ത്രാലയം മാറ്റം വരുത്തി

ഇന്ത്യയില്‍ നിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ് വിമാന സര്‍വീസുകളില്‍ വ്യോമയാന മന്ത്രാലയം മാറ്റം വരുത്തി. കൂടുതല്‍ വിമാനങ്ങളും ജിദ്ദ അന്താരാഷ്ട്ര വിമാനതത്താവളത്തിലേക്കായിരിക്കും സര്‍വ്വീസ് നടത്തുക. മദീന വിമാനതാവളത്തില്‍ വിമാനങ്ങള്‍ക്ക് ലാന്റിംഗിന് സമയ സ്ലോട്ട് അനുവദിക്കാത്തതാണ് മാറ്റത്തിന് കാരണം.
ഇന്ത്യയിലെ 22 ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നാണ് ഇത്തവണ തീര്‍ത്ഥാടകരെത്തുക. 11 കേന്ദ്രങ്ങളില്‍ നിന്ന് ജിദ്ദയിലേക്കും, 11 കേന്ദ്രങ്ങളില്‍ നിന്ന് മദീനയിലേക്കും സര്‍വ്വീസ് നടത്തും വിധമാണ് ടെണ്ടര്‍ ക്ഷണിച്ചിരുന്നത്. എന്നാല്‍ മദീന വിമാനത്താവളത്തില്‍ നിന്ന് വിമാനങ്ങളുടെ ലാന്റിംഗിനായുള്ള സമയം അനുവദിക്കാത്തതിനാല്‍ മദീനയിലെത്തേണ്ടിയിരുന്ന നാല് കേന്ദ്രങ്ങളില്‍ നിന്നുള്ള വിമാനങ്ങളെ ജിദ്ദയിലേക്ക് മാറ്റി ടെണ്ടര്‍ പുനക്രമീകരിച്ചു. പകരം ജിദ്ദയിലേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന രണ്ട് കേന്ദ്രങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ മദീനയിലേക്കും മാറ്റിയിട്ടുണ്ട്. കാലപ്പഴക്കം ചെന്ന വിമാനങ്ങള്‍ ഹജ്ജ് സര്‍വ്വീസിന് ഉപയോഗിക്കാന്‍ പാടില്ല. ഒന്നേക്കാല്‍ ലക്ഷത്തിലധികം (1,25,025) പേര്‍ക്ക് വിമാനയാത്രക്ക് അവസരമൊരുക്കണമെന്നും, തീര്‍ത്ഥാടകരെ കൊണ്ടുപോയ വിമാനത്തില്‍ തന്നെ തിരിച്ചെത്തിക്കണമെന്നുമുള്ള വ്യവസ്ഥകളോടെയാണ് ടെണ്ടര്‍ ക്ഷണിച്ചത്. മുഴുവന്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നം സര്‍വ്വീസ് നടത്താനാണ് എയര്‍ഇന്ത്യയുടെ ശ്രമം. എന്നാല്‍ കോഴിക്കോട്, കൊച്ചി ഉള്‍പ്പെടെ നിലവില്‍ സര്‍വ്വീസ് നടത്തികൊണ്ടിരിക്കുന്ന എയര്‍പോര്‍ട്ടുകള്‍ മാത്രമാണ് സൗദി എയര്‍ലൈന്‍സ് ലക്ഷ്യം വെക്കുന്നത്. നാസ് എയറും ടെണ്ടര്‍ നല്‍കാനുള്ള ശ്രമത്തിലാണ്.
Adjust Story Font
16

