Quantcast

സൗദിയില്‍ നോര്‍ക്കാ കള്‍സല്‍ട്ടന്‍റുമാര്‍ ചുമതലയേറ്റ് പ്രവര്‍ത്തനമാരംഭിച്ചു

കണ്ണൂര്‍ മടമ്പം സ്വദേശി അഡ്വകറ്റ് വിന്‍സണ്‍ തോമസ്, ആലപ്പുഴ ആറാട്ടുപുഴ സ്വദേശി അഡ്വക്കറ്റ് നജ്മുദ്ദീന്‍ എന്നിവരെയാണ് ലീഗല്‍ കണ്‍സല്‍ട്ടന്‍റുമാരായി സൗദിയില്‍ നിയമിച്ചിട്ടുള്ളത്

MediaOne Logo

Web Desk

  • Published:

    24 Jan 2020 11:14 PM IST

സൗദിയില്‍ നോര്‍ക്കാ കള്‍സല്‍ട്ടന്‍റുമാര്‍ ചുമതലയേറ്റ് പ്രവര്‍ത്തനമാരംഭിച്ചു
X

സൗദിയിലെ പ്രവാസി മലയാളികളുടെ നിയമ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനും പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും കേരളാ സര്‍ക്കാര്‍ നിയോഗിച്ച നോര്‍ക്കാ കള്‍സല്‍ട്ടന്‍റുമാര്‍ ചുമതലയേറ്റ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഭൂവിസ്തൃതിയിലും പ്രവാസി ജനസംഖ്യയിലും മുന്നിലുള്ള സൗദിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് പേരെ മാത്രമാണ് ഇതിനകം നോര്‍ക്ക നിയോഗിച്ചിട്ടുള്ളത്. ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസി പ്രശ്‌നങ്ങളില്‍ കൃത്യമായി ഇടപെടുന്നതിനും പരിഹരിക്കുന്നതിനും പരിമിതി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.

കണ്ണൂര്‍ മടമ്പം സ്വദേശി അഡ്വകറ്റ് വിന്‍സണ്‍ തോമസ്, ആലപ്പുഴ ആറാട്ടുപുഴ സ്വദേശി അഡ്വക്കറ്റ് നജ്മുദ്ദീന്‍ എന്നിവരെയാണ് ലീഗല്‍ കണ്‍സല്‍ട്ടന്‍റുമാരായി സൗദിയില്‍ നിയമിച്ചിട്ടുള്ളത്. ഇരുവരും കിഴക്കന്‍ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. ഇവര്‍ ചുമതലയേറ്റ് പ്രവര്‍ത്തനങ്ങളാരംഭിച്ചിട്ടുണ്ട്.

ജി.സി.സിയില്‍ ഭൂവിസ്തൃതി കൊണ്ടും പ്രവാസി ജനസംഖ്യ കൊണ്ടും ഏറ്റവും വലിയ രാജ്യമാണ് സൗദി. മറ്റ് ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് പതിമൂന്ന് പ്രവിശ്യകള്‍ ഉള്‍കൊള്ളുന്ന സൗദിയുടെ എല്ലാ ഭാഗങ്ങളിലും മലയാളികള്‍ ജോലി ചെയ്തു വരുന്നുണ്ട്. എന്നാല്‍ നോര്‍ക്കയുടെ ലീഗല്‍ കണ്‍സല്‍ട്ടന്‍റുമാരുടെ നിയമനത്തില്‍ മതിയായ പ്രാതിനിത്യം മറ്റു പ്രവിശ്യകള്‍ക്കില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

TAGS :

Next Story