സൗദിയിലെ ചെറുകിട മേഖലാ സ്ഥാപനങ്ങളില്‍ നാലില്‍ മൂന്നും സ്വദേശിവല്‍ക്കരണ തോത് പാലിച്ചു വരുന്നതായി റിപ്പോര്‍ട്ട്

സൗദിയിലെ ചെറുകിട മേഖലാ സ്ഥാപനങ്ങളില്‍ നാലില്‍ മൂന്നും സ്വദേശിവല്‍ക്കരണ തോത് പാലിച്ചു വരുന്നതായി റിപ്പോര്‍ട്ട്. നിതാഖാത്ത് വ്യവസ്ഥയില്‍ ചെറുകിട സ്ഥാപനങ്ങളിലെ 76 ശതമാനവും പച്ച ഗണത്തിലുള്‍പ്പെട്ടതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊണ്ണൂറ്റി ഏഴ് ശതമാനം സ്ഥാപനങ്ങളും ചെറുകിട വഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.
തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയമാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. രാജ്യത്തെ ചെറുകിട സ്ഥാപനങ്ങളില്‍ 76.5 ശതമാനം സ്ഥാപനങ്ങള്‍ നിതാഖാത്ത് വ്യവസ്ഥയില്‍ പച്ച ഗണത്തിലുള്‍പ്പെടുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത്തരം സ്ഥാപനങ്ങളില്‍ സ്വദേശി ജീവനക്കാരുടെ അനുപാതം കൃത്യമായി പാലിച്ചു വരുന്നതായും റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ മൊത്തം സ്വകാര്യ സ്ഥാപനങ്ങളില്‍ 97.6 ശതമാനം സ്ഥാപനങ്ങളും ചെറുകിട വിഭാഗത്തിലാണുള്‍പ്പെടുന്നത്. പതിനാല് ലക്ഷത്തി തൊണ്ണൂറ്റി ആറായിരത്തി ഒരുന്നൂറ്റി എഴുപത്തിയെട്ട് സ്ഥാപനങ്ങളാണ് ചെറുകിട വിഭാഗത്തിലുള്ളത്. ഇവയില്‍ 76.5 ശതമാനം പച്ചയിലും, 3.4 ശതമാനം പ്ലാറ്റിനത്തിലും, 19.1 ശതമാനം ചുവപ്പിലും, 0.9 ശതമാനം മഞ്ഞയിലുമാണ് നിലവിലുളളത്. ഇടത്തരം സ്ഥാപനങ്ങളില്‍ 74.5 ശതമാനം പച്ചയിലും, 21 ശതമാനം പ്ലാറ്റിനത്തിലും, 2 ശതമാനം ചുവപ്പിലും, 2.1 ശതമാനം മ്ഞ്ഞയിലുമാണ്. വന്‍കിട സ്ഥാപനങ്ങളില്‍ 73.7 ശതമാനം പച്ചയിലും, 24.9 ശതമാനം പ്ലാറ്റിനത്തിലും, 0.3 ശതമാനം ചുവപ്പിലും, 1.1 ശതമാനം മഞ്ഞയിലും ഉള്‍പ്പെട്ടതായി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Adjust Story Font
16

