Quantcast

ജി-20 ഉച്ചകോടിക്ക് പൂര്‍ണ്ണ സജ്ജമെന്ന് സൗദി

ഉച്ചകോടിയില്‍ ധനകാര്യവും സസ്ഥിര വികസനവും ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയാകും

MediaOne Logo

Web Desk

  • Published:

    26 Jan 2020 2:58 AM IST

ജി-20 ഉച്ചകോടിക്ക് പൂര്‍ണ്ണ സജ്ജമെന്ന് സൗദി
X

ജി-20 ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി സന്ദര്‍ശകരെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് സൗദിയെന്ന് ധനമന്ത്രി വ്യക്തമാക്കി. ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സൗദി ധനമന്ത്രി. ഈ വര്‍ഷം നവംബറിലാണ് സൗദി അറേബ്യ ആദിത്യം വഹിക്കുന്ന ആദ്യ ജി-20 ഉച്ചകോടി നടക്കുക.

ജി-20 ഉച്ചകോടിക്കുള്ള സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നതിന് രാജ്യം ഒരുങ്ങി കഴിഞ്ഞതായി സൗദി ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ പറഞ്ഞു. ദാവോസില്‍ വെച്ച് നടക്കുന്ന ലോക ഇക്‌ണോമിക് ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളവും, സാമ്പത്തികവുമായ പുതിയ ആശയങ്ങള്‍ക്ക് രൂപം നല്‍കുന്നതിന് ഉച്ചകോടി അവസരമൊരുക്കുമെന്നും ഇത് സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന രാഷ്ട്രങ്ങള്‍ക്ക് സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കാന്‍ സഹായിക്കുന്നതായിരിക്കുമെന്നും മുഹമ്മദ് അല്‍ ജദ്ആന്‍ പറഞ്ഞു.

ഉച്ചകോടിയില്‍ ധനകാര്യവും സസ്ഥിര വികസനവും ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജി-20 ഉച്ചകോടിക്ക് മുന്നോടിയായി ദിവസങ്ങള്‍ക്ക് മുമ്പ റിയാദില്‍ ടി-20 സമ്മേളനം നടന്നിരുന്നു.

രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ അറുപത്തിയഞ്ചോളം രാഷ്ട്രങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുത്ത് അഞ്ഞൂറിലധികം പ്രബന്ധനങ്ങള്‍ അവതരിപ്പിച്ചിരുന്നു. ആഗോള സമൂഹം അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയായി. സമ്മേളനത്തില്‍ നിന്ന് തെരഞ്ഞെടുത്ത വിഷയങ്ങളിലുള്ള പ്രബന്ധങ്ങളും അഭിപ്രായങ്ങളും ജി-20 ഉച്ചകോടിയില്‍ അവതരിപ്പിക്കാനും ധാരണയായിട്ടുണ്ട്.

TAGS :

Next Story