ചൈനയില്‍ നിന്നും സൗദിയിലെത്തുന്ന യാത്രക്കാരെ എയര്‍പോര്‍ട്ടുകളില്‍ പരിശോധനക്ക് വിധേയരാക്കും
ചൈനയില്‍ നിന്നും സൗദിയിലെത്തുന്ന യാത്രക്കാരെ എയര്‍ പോര്‍ട്ടുകളില്‍ പരിശോധനക്ക് വിധേയരാക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

ചൈനയില്‍ നിന്നും സൗദിയിലെത്തുന്ന യാത്രക്കാരെ എയര്‍ പോര്‍ട്ടുകളില്‍ പരിശോധനക്ക് വിധേയരാക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ചൈനയില്‍ കൊറോണ വൈറസ് വ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും കൊറോണ വൈറസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
ചൈനയില്‍ നിന്നും നേരിട്ടോ അല്ലാതെയോ സൗദിയിലെത്തുന്ന മുഴുവന്‍ യാത്രക്കാരേയും വിമാനത്താവളങ്ങളില്‍ വെച്ച് തന്നെ പരിശോധനക്ക് വിധേയരാക്കും. യാത്രക്കാര്‍ക്ക് പ്രതിരോധ നടപടികളും മുന്‍കരുതല്‍ നടപടികളും സ്വീകരിക്കും. ആരോഗ്യമന്ത്രാലയവുമായി സഹകരിച്ചുകൊണ്ടാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പരിശോധന നടപടികള്‍ ആരംഭിച്ചത്. ചൈനക്ക് പുറമെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരേയും പരിശോധനക്ക് വിധേയരാക്കാന്‍ രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങള്‍ക്കും വിമാന കമ്പനികള്‍ക്കും അതോറിറ്റി സര്‍ക്കുലര്‍ അയച്ചു.
ചൈനയിലെ ആരോഗ്യ വിഭാഗം ഇന്ന് ഔദ്യോഗികമായി പുറത്ത് വിട്ട കണക്കുകളനുസരിച്ച് രാജ്യത്തൊട്ടാകെ 1287 പേര്‍ക്ക് കൊറോണ വൈറസ് ബാധയേറ്റിട്ടുണ്ട്. ഇതില്‍ 237 പേര്‍ ഗുരുതരാവസ്ഥയിലാണ്. 40ലധികം പേരാണ് ഇതിനോടകം കൊറോണ ബാധിച്ച് ചൈനയില്‍ മരണപ്പെട്ടത്.
Adjust Story Font
16

