പ്രവാസോത്സവത്തിന്‍റെ ആദ്യ ഘട്ട ടിക്കറ്റ് വിതരണം പൂര്‍ത്തിയാകുന്നു
നടന്‍ പ്രിഥ്വിരാജ് ഉള്‍പ്പെടെ നൂറോളം കലാകാരന്മാരാണ് ജിദ്ദയില്‍ നടക്കുന്ന പ്രവാസോത്സവത്തില്‍ എത്തുക.

സൗദിയില്‍ നടക്കാനിരിക്കുന്ന ഏറ്റവും വലിയ ഇന്ത്യന്‍ മെഗാഷോ ആയ പ്രവാസോത്സവത്തിന്‍റെ ടിക്കറ്റ് വിതരണം പുരോഗമിക്കുന്നു. ഫെബ്രുവരി ഏഴിന് ജിദ്ദയില്‍ നടക്കുന്ന പ്രവാസോത്സവത്തിനുള്ള പടുകൂറ്റന്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. നടന്‍ പ്രിഥ്വിരാജ് ഉള്‍പ്പെടെ നൂറോളം കലാകാരന്മാരാണ് ജിദ്ദയില്‍ നടക്കുന്ന പ്രവാസോത്സവത്തില്‍ എത്തുക.
സൗദി ഭരണകൂടത്തിന് കീഴിലുള്ള ജനറല്‍ എന്റര്‍ടെയിന്റ്മെന്റ് അതോറിറ്റിയുടെ സഹകരണത്തോടെയാണ് ജിദ്ദയില്‍ പ്രവാസോത്സവം. സൗദിയിലേക്ക് ആദ്യമായെത്തുന്ന പ്രവാസോത്സവത്തിന് മുപ്പതിനായിരം പേര്‍ക്ക് അനായാസം ഇരിക്കാവുന്ന പടുകൂറ്റന്‍ ഇക്വിസ്ട്രിയന്‍ പാര്‍ക്ക് സ്റ്റേഡിയമാണ് വേദി. തുറന്ന സ്റ്റേജില്‍ നടക്കാനിരിക്കുന്ന പ്രവാസോത്സവം സൗദിയില്‍ നടക്കുന്ന ഏറ്റവും വലിയ ഏഷ്യന്‍ ഇവന്റ് കൂടിയാകും. അയ്യായിരത്തിലേറെ വാഹനങ്ങള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്യാന്‍ സൌകര്യമുണ്ട്.
ये à¤à¥€ पà¥�ें- സൗദി ചരിത്രത്തിലെ ഏറ്റവും വലിയ പ്രവാസോത്സവവുമായി മീഡിയവണ്‍; ജിദ്ദയിലെ മെഗാ ഷോയിലെത്തുന്നത് വന്‍ താരനിര; ടിക്കറ്റ് വില്‍പന റെക്കോര്‍ഡ് വേഗത്തില്‍
ടിക്കറ്റ് വില്‍പനയുടെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ ദിവസം ജിദ്ദയിലെ സിഫ് ഫുട്ബോള്‍ മത്സരം നടക്കുന്ന ഗ്രൗണ്ടില്‍ വെച്ച് നടന്നിരുന്നു. ജെ.എന്‍.എച്ച് ചെയര്‍മാന്‍ വി.പി മുഹമ്മദലി സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്രക്ക് നല്‍കി നിര്‍വഹിച്ചു. മീഡിയവണ്‍ ബിസിനസ് ഹെഡ് എം സാജിദ്, സീനിയര്‍ ജനറല്‍ മാനേജര്‍ ഷബീര്‍ ബക്കര്‍, മാര്‍ക്കറ്റിങ് മാനേജര്‍ റിജോ ഇസ്മയില്‍, പ്രവാസോത്സവം ജനറല്‍ കണ്‍വീനര്‍ എ നജ്മുദ്ദീന്‍, കണ്‍വീനര്‍മാരായ സി.എച്ച് ബഷീര്‍, സഫറുള്ള തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
50 റിയാല്‍ മുതല്‍ 1000 റിയാല്‍ വരെയാണ് ടിക്കറ്റ് നിരക്ക്. അഞ്ച് മണിക്കൂര്‍ നീളുന്ന സംഗീത വിനോദ കോമഡി ബാന്‍ഡ് ഷോയുടെ ടിക്കറ്റ് വിതരണത്തിന്റെ ആദ്യ ഭാഗം പൂര്‍ത്തിയായി. ഇന്നു മുതല്‍ ജിദ്ദയുടെ വിവിധ ഭാഗങ്ങളിലായി 20 സ്ഥാപനങ്ങളിലും 20 വ്യത്യസ്ത കേന്ദ്രങ്ങളിലും ടിക്കറ്റുകള്‍ ലഭിക്കും.
Adjust Story Font
16

