ഇറാന്‍ ഭീകരവാദത്തെ വളര്‍ത്തുന്നു; രൂക്ഷ വിമര്‍ശവുമായി സൗദി മന്ത്രി
സൗദിക്കും ഇറാനുമിടയിലെ പ്രധാന തര്‍ക്കം ഭീകരവാദവും വികസനവുമാണെന്ന് സൗദി ഡെപ്യൂട്ടി പ്രതിരോധ മന്ത്രി.

സൗദിക്കും ഇറാനുമിടയിലെ പ്രധാന തര്‍ക്കം ഭീകരവാദവും വികസനവുമാണെന്ന് സൗദി ഡെപ്യൂട്ടി പ്രതിരോധ മന്ത്രി. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഭീഷണിയാണ് ഇറാന്‍ ഭരണകൂടവും അവര്‍ നേതൃത്വം നല്‍കുന്ന മിലീഷ്യകളുമെന്ന് മന്ത്രി വ്യക്തമാക്കി. അമേരിക്കന്‍ ചാനലിനനുവദിച്ച അഭിമുഖത്തിലാണ് ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഇറാനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്.
ലോകവും പശ്ചിമേഷ്യയും നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഇറാനും അവര്‍ക്ക് കീഴിലുള്ള ഭീകര സംഘടനകളുമാണെന്ന് സൗദി ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. സൗദിക്കും ഇറാനുമിടയിലുള്ളത് വെറും സുന്നി, ശിയാ തര്‍ക്കമല്ലെന്നും വികസനങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സൗദിയുടെ പക്കലുള്ളത് വിഷന്‍ 2030 പദ്ധതിയാണ് എന്നാല്‍ ഇറാന്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത് 1979 ലെ പദ്ധതികളാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
സൗദിയെ ലക്ഷ്യമാക്കുന്ന കാര്യത്തില്‍ ഇറാനും ഭീകര ഗ്രൂപ്പുകളും പരസ്പരം സഹകാരികളാണെന്നും അദ്ദേഹം പറഞ്ഞു. ഇരു കൂട്ടരും മറ്റു രാജ്യങ്ങളുടെ പരമാധികാരത്തില്‍ വിശ്വസിക്കുന്നില്ല, ആശയ സംഹിതയുടെ അടിസ്ഥാനത്തില്‍ വിശാല രാഷ്ട്രം സ്ഥാപിക്കുന്നതില്‍ വിശ്വസിക്കുന്നവരാണെന്നും മന്ത്രി വ്യക്തമാക്കി. ശോഭനമായ ഭാവിയിലേക്കുള്ള പദ്ധതിയാണ് സൗദിക്കുള്ളത്, എന്നാല്‍ രാജ്യത്തെയും മേഖലയെയും പിന്നോട്ട് നയിക്കാനാണ് ഇറാന്‍ ശ്രമിക്കുന്നതെന്നും ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
Adjust Story Font
16

